Site icon Fanport

ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിലേക്ക് പോകില്ല

ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ പോർച്ചുഗലിൽ വരണം എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അമ്മയുടെ ആഗ്രഹം നടക്കില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ പോർച്ചുഗലിലേക്ക് പോകാൻ ആലോചിക്കുന്നില്ല എന്ന് റൊണാൾഡോയുടെ ഏജന്റായ മെൻഡസ് പറഞ്ഞു. റൊണാൾഡോ സ്പോർടിംഗിലേക്ക് ഇപ്പോൾ തിരികെ പോകില്ല എന്നും മെൻഡസ് പറഞ്ഞു.

സ്പോർടിംഗ് കിരീടം നേടിയതിൽ റൊണാൾഡോ സന്തോഷവാൻ ആണെന്നും എന്നാൽ തന്റെ കരിയർ പോർച്ചുഗലിലേക്ക് മാറ്റാൻ ഇപ്പോൾ റൊണാൾഡോ ഉദ്ദേശിക്കുന്നുല്ല എന്നും മെൻഡസ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പോർടിങ് ലിസ്ബണു വേണ്ടി കളിക്കണം എന്നും താൻ ഉടൻ തന്നെ റൊണാൾഡോയോട് ഇത് സംബന്ധിച്ചു സംസാരിക്കും എന്നും റൊണാൾഡോയുടെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് സ്പോർടിങിലൂടെ ആയിരുന്നു.

Exit mobile version