നികുതി വെട്ടിപ്പ്: പിഴയടച്ച് തടിയൂരി ക്രിസ്റ്റിയാനോ റൊണാൾഡോ

സ്പെയിനിലെ ടാക്സ് വെട്ടിപ്പ് കേസിൽ ഫൈനടിച് തടിയൂരാൻ റൊണാൾഡോയും. ഏകദേശം 18.8 മില്യൺ യൂറോയാണ് റൊണാൾഡോ ഫൈനായി സ്പാനിഷ് കോടതിയിൽ അടക്കേണ്ടത്. തന്റെ നികുതിവെട്ടിപ്പ് ഏറ്റുപറഞ്ഞു കേസ് അവസാനിപ്പിക്കുകയാണ് താരം ചെയ്തത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും തന്റെ സാമ്പത്തിക ഉപദേശകരെ അനുസരിക്കുകമാത്രമാണ് ചെയ്തതെന്നുമായിരുന്നു റൊണാൾഡോയുടെ മുൻ നിലപാട്. ഈ നിലപാടാണ് റൊണാൾഡോ ഇപ്പോൾ തിരുത്തിയത്.

2011 മുതൽ 2014 വരെ പിക്ച്ചർ റൈറ്റസിലൂടെ നേടിയ വരുമാനത്തിന്റെ ടാക്സ് വെട്ടിച്ചു എന്നാണ് പോർച്ചുഗൽ താരത്തിനെതിരെയുള്ള കുറ്റാരോപണം. 14 മില്യൺ യൂറോയോളം വിർജിൻ ഐലൻഡിൽ ഒരു ഷെൽ കമ്പനിയുണ്ടാക്കി വെട്ടിപ്പ് നടത്തിയെന്നാണ് ക്രിസ്റ്റിയാനോക്കെതിരെ സ്പാനിഷ് പ്രോസിക്കൂട്ടർമാർ ആരോപിച്ചത്. പോർച്ചുഗലിനോടൊപ്പം ലോകകപ്പിനായി ഇപ്പോൾ റഷ്യയിലാണ് താരം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനിനോട് ഇന്നേറ്റു മുട്ടും.

സ്‌പെയിനിൽ ഇത് വരെ ഒരു കുറ്റ കൃത്യത്തിലും ശിക്ഷിക്ക പെടാത്തതു കൊണ്ട് സൂപ്പർ താരത്തിന് പിഴയടച് ജയിൽ വാസം ഒഴിവാക്കാനാകും. റൊണാൾഡോ മാത്രമല്ല ഫുട്ബോൾ ലോകത്ത് നിന്നും ടാക്സ് വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ സ്പാനിഷ് കോടതി കയറിയത്. കഴിഞ്ഞ മാസം ബാഴ്‌സലോണയുടെ സൂപ്പർ താരം ലയണൽ മെസിയെ കോടതി ശിക്ഷിച്ചിരുന്നു. പിഴയൊടുക്കിയാണ് മെസി ജയിൽ വാസം ഒഴിവാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കോച്ച് ഹോസെ മൗറീഞ്ഞ്യോയും ടാക്സ് വെട്ടിപ്പ് ആരോപണം നേരിടുന്നയാളാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡേവിഡ് വില്ലി 2019 വരെ യോര്‍ക്ക്ഷയറില്‍ തുടരും
Next articleഇറാനെ സമ്മര്‍ദ്ദത്തിലാക്കി മൊറോക്കോ, ആദ്യ പകുതി ഗോളില്ല