Picsart 23 06 01 22 47 27 805

“സൗദിയിൽ ഞാൻ സന്തോഷവാൻ, അടുത്ത സീസണിലും ഇവിടെ കാണും” – റൊണാൾഡോ

സൗദി അറേബ്യയിലെ ആദ്യ സീസൺ താൻ ഏറെ ആസ്വദിച്ചു എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത സീസണിലും അൽ നസറിൽ തുടരും എന്നും റൊണാൾഡോ പറഞ്ഞു. “ഞാൻ ഇവിടെ സന്തോഷവാനാണ്, ഇവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ ഇവിടെ തുടരും.” അദ്ദേഹം പറഞ്ഞു.

“അടുത്ത വർഷം കാര്യങ്ങൾ മാറുമെന്നും ഞങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുമെന്നും എനിക്ക് വളരെ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവുമുണ്ട്.” ഈ സീസണിൽ അൽ നസറിൽ കിരീടം നേടാൻ ആകാത്തതിനെ കുറിച്ച് റൊണാൾഡോ പറഞ്ഞു. സൗദി പ്രൊ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ റൊണാൾഡോക്കും അൽ നസറിനും ആയിരുന്നുള്ളൂ.

“സത്യസന്ധമായി പറഞ്ഞാൽ, ഈ വർഷം ഞങ്ങൾ ഒരു കിരീടം നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഞങ്ങൾ ആഗ്രഹിക്കുന്നതോ പ്രതീക്ഷിക്കുന്നതോ പോലെ കാര്യങ്ങൾ സുഗമമായി നടക്കില്ല. മികച്ചത് നേടുന്നതിന് ചിലപ്പോൾ നമുക്ക് ക്ഷമയും തുടർച്ചയായ കഠിന പ്രയത്നവും വേണ്ടി വരും.” റൊണാൾഡോ പറഞ്ഞു

Exit mobile version