ബോർഡുമായി ഉടക്കി, സൂപ്പർ താരം ക്രിസ്റ്റ്യാനേ ഇനി ബ്രസീൽ ജേഴ്സിയിൽ ഇറങ്ങില്ല

ബ്രസീൽ വനിതാ ടീമിന്റെ സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റിയാനേ റൊസായിരോ ഇനി ബ്രസീലിനായി കളിക്കില്ല. മുപ്പത്തി രണ്ടുകാരിയായ ക്രിസ്റ്റ്യാനേ ബ്രസീൽ ഫുട്ബോൾ ബോർഡുമായി ഉടക്കിയാണ് കളി നിർത്തുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കളി നിർത്താനുള്ള തീരുമാനം താരം അറിയിച്ചത്.

ബ്രസീലിയൻ വനിതാ ടീം ഹെഡ് കോച്ച് എമിലി ലിമയെ പുറത്താക്കിയ അസോസിയേഷന്റെ തീരുമാനം ആണ് ക്രിസ്റ്റ്യാനേയുടെ ഈ തീരുമാനത്തിന് പിറകിൽ. തനിക്ക് രാജ്യത്തിനായി ലോകകപ്പും കോപ്പാ അമേരിക്കയും ഒളിമ്പിക്സും ഒക്കെ ഒരിക്കൽ കൂടെ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ ഇനി അതിനില്ല എന്നും താരം ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

ബ്രസീലിനായി നൂറിലധികം മത്സരങ്ങൾ ക്രിസ്റ്റ്യാനേ കളിച്ചിട്ടുണ്ട്. 2007ൽ ബ്രസീൽ ലോകകപ്പ് റണ്ണേഴ്സ് അപ്പായപ്പോഴും ക്രിസ്റ്റ്യാനേ ടീമിനൊപ്പം ഉണ്ടായിരുന്നു. രണ്ട് പാൻ അമേരിക്കൻ കിരീടവും കോപ്പാ അമേരിക്ക കിരീടവും ബ്രസീൽ ജേഴ്സിയിൽ നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം വരെ പി എസ് ജിക്കു വേണ്ടി കളിച്ചിരുന്ന ക്രിസ്റ്റ്യാനേ ഇപ്പോൾ ചൈനയിലാണ് കളിക്കുന്നത്. പി എസ് ജിയിൽ നിന്ന് ചൈനയിലേക്കുള്ള ക്രിസ്റ്റ്യാനേയുടെ സൈനിംഗ് ലോകറെക്കോർഡ് ആയിരുന്നു. വനിതാ താരങ്ങളിലെ ഏറ്റവും വലിയ തുകയ്ക്കായിരുന്നു ക്രിസ്റ്റ്യാനേയുടെ കൂടുമാറ്റം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ ദിനം ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം
Next articleപി എസ് ജി മുറിവ് ഉണങ്ങും മുന്നേ മാനേജർ ആൻസലോറ്റിയെ ബയേൺ പുറത്താക്കി