Site icon Fanport

മുൻ ലെസ്റ്റർ സിറ്റി പരിശീലകൻ ക്രെയിഗ് ഷേക്സ്പിയർ അന്തരിച്ചു

ഇംഗ്ലീഷ് ഫുട്‌ബോൾ പരിശീലകൻ ക്രെയിഗ് ഷേക്സ്പിയർ അന്തരിച്ചു. 60 വയസ്സുകാരനായ അദ്ദേഹം സ്വന്തം വീട്ടിൽ മരണപ്പെടുക ആയിരുന്നു എന്ന് കുടുംബം അറിയിക്കുക ആയിരുന്നു. ഫുട്‌ബോൾ കരിയറിൽ ഇംഗ്ലീഷ് ക്ലബുകൾ ആയ വെസ്റ്റ് ബ്രോം, ഷെഫീൽഡ് വെനസ്ഡേ ടീമുകൾക്ക് ആയി കളിച്ച അദ്ദേഹം മികച്ച പരിശീലകൻ ആയാണ് പേരെടുത്തത്. 2006 ൽ വെസ്റ്റ് ബ്രോം കെയർ ടേക്കർ പരിശീലകൻ ആയി ആണ് ക്രെയിഗ് ഷേക്സ്പിയർ പരിശീലക കരിയർ തുടങ്ങിയത്.

ക്രെയിഗ് ഷേക്സ്പിയർ

തുടർന്ന് അദ്ദേഹം വിവിധ ഘട്ടങ്ങളിൽ ലെസ്റ്റർ സിറ്റി,ഹൾ സിറ്റി, വാട്ഫോർഡ്, ആസ്റ്റൺ വില്ല, നോർവിച് സിറ്റി ക്ലബുകളുടെ സഹപരിശീലകൻ ആയിരുന്നു. ഇടക്ക് ഇംഗ്ലണ്ട് ദേശീയ ടീമിന്റെ സഹപരിശീലകനും ആയി അദ്ദേഹം. 2016 ൽ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ റാനിയേരിയുടെ മുഖ്യ സഹപരിശീലകൻ അദ്ദേഹം ആയിരുന്നു. പിന്നീട് റാനിയേരി സ്ഥാനം ഒഴിഞ്ഞപ്പോൾ കുറച്ചു കാലം ലെസ്റ്റർ സിറ്റിയെ പരിശീലിപ്പിച്ചതും അദ്ദേഹം ആയിരുന്നു. 2023 ൽ അവസാനമായി ലെസ്റ്റർ സിറ്റിയിൽ തന്നെ ആയിരുന്നു സഹപരിശീലകൻ ആയി അദ്ദേഹം കരിയർ അവസാനിപ്പിച്ചതും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഫുട്‌ബോൾ ലോകം അനുശോചനം രേഖപ്പെടുത്തുകയാണ്.

Exit mobile version