ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചില്ല, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊറിയൻ ആരാധകർ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൊറിയയിലെ സൗഹൃദ മത്സരം കളിക്കാതിരുന്നതിൽ പുലിവാല് പിടിച്ചിരിക്കുന്നത് സംഘാടകരാണ്. യുവന്റസും കൊറിയൻ ലീഗിലെ ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള മത്സരത്തിൽ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു. റൊണാൾഡോ 45 മിനുറ്റോളം മത്സരത്തിൽ കളിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

എന്നാൽ മത്സരം അവസാനിക്കും വരെയും ബെഞ്ചിലായിരുന്നു റൊണാൾഡോ. ഇതേ തുടർന്ന് സംഘാടകരെ കോടതിയിലെത്തിക്കാൻ ശ്രമിക്കുകയാണ് കൊറിയൻ ഫുട്ബോൾ ആരാധകർ. റൊണാൾഡോയെ കാണാൻ വന്ന തങ്ങൾക്ക് താരത്തിന്റെ പ്രകടനം കാണാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് തന്നെ ടിക്കറ്റ് തുക റീ ഫണ്ട് ചെയ്യണമെന്നുമാണ് ആരാധകരുടെ ആവശ്യം. ഉയർന്ന തുക നൽകിയാണ് ഇഷ്ട താരത്തിന്റെ കളി കാണാൻ സ്റ്റേഡിയത്തിലെത്തിയത്.

Exit mobile version