51 വർഷത്തിനു ശേഷം കൊവന്റ്റിക്ക് പ്രൊമോഷൻ

- Advertisement -

51 വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് ക്ലബായ കൊവന്ററി സിറ്റിക്ക് ഒരു പ്രമോഷൻ. ലീഗ് റ്റുവിൽ ഇന്നലെ പ്ലേ ഓഫ് ഫൈനൽ വിജയിച്ച കൊവെന്റ്റി ലീഗ് വണിലേക്ക് തിരിച്ചെത്തി. ഇന്നലെ വെംബ്ലിയിൽ നടന്ന പ്ലേ ശൊഫ് ഫൈനലിൽ എക്സെറ്ററിനെ പരാജയപ്പെടുത്തി ആണ് കൊവന്ററി ലീഗ് വണിലേക്ക് തിരിച്ചെത്തിയത്. ഒന്നിനെതിർവ് മൂന്നു ഗോളുകൾക്കായിരുന്നു കൊവന്റ്റിയുടെ ജയം. കൊവന്റ്റിക്കായി വില്ലിസ്, ഷിപ്ലി, ഗ്രിമ്മെർ എന്നിവർ ഗോൾ കണ്ടെത്തി.

2001വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഭാഗമായിരുന്നു കൊവന്റ്റി സിറ്റി. പിന്നീട് റിലഗേറ്റ് ആയതിനു ശേഷം മോശം പ്രകടനങ്ങൾ റിലഗേഷനിലൂടെ ലീഗ് ടു വരെ കൊവന്റ്റിയെ എത്തിക്കുകയായിരുന്നു. 1967ലാണ് ഏതെങ്കിലും ഒരു ലീഗിൽ നിന്ന് കൊവന്റ്റി സിറ്റി ആദ്യമായി പ്രൊമോഷൻ നേടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement