ഇന്ന് ഇന്ത്യക്ക് വൻ മത്സരം, നേരിടുന്നത് അർജന്റീനയെ

ഇന്ന് സ്പെയിനിൽ ഇന്ത്യയെ കാത്തുനിൽക്കുന്ന എതിരാളികൾ ചെറുതൊന്നുമല്ല. ഫുട്ബോൾ ലോകത്തെ മികച്ച രാജ്യാന്തര ടീമുകളിൽ ഒന്നായ അർജന്റീനക്കെതിരെ ആണ് ഇന്ത്യൻ യുവനിര ഇന്ന് ഇറങ്ങുന്നത്. കോടിഫ് കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിലാണ് ഇന്ത്യ അർജന്റീനയ്ക്ക് മുന്നിൽ എത്തുന്നത്. കോടിഫ് കപ്പിൽ ഇനു മുന്നോറാനാകുമെന്ന പ്രതീക്ഷ അസ്തമിച്ച ഇന്ത്യക്ക് ഇന്ന് നഷ്ടപ്പെടാൻ ഒന്നുമില്ല.

കഴിഞ്ഞ മത്സരത്തിൽ വെനിസ്വേലയെ ഗോൾരഹിത സമനിലയിൽ തളച്ച ആത്മവിശ്വാസത്തോടെ ആകുൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ന് അർദ്ധരാത്രി കഴിഞ്ഞ് 2.45നാണ് ഇന്ത്യ അർജന്റീന മത്സരം നടക്കുക. ഒരു അത്ഭുത ഫലം സ്വന്തമാക്കി ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകാൻ ഇന്ത്യൻ യുവനിരയ്ക്ക് ആകുമെന്ന് പ്രതീക്ഷിക്കാം.

ഇന്ന് കോടിഫ് കപ്പ് വനിതാ ടൂർണമെന്റിൽ ഇന്ത്യൻ വനിതകൾ മൊറോക്കോയേയും നേരിടും. വാഫ് അണ്ടർ 16 ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ അണ്ടർ 16 ടീമിനും ഇന്ന് മത്സരമുണ്ട്. ഇറാഖിനെയാണ് ഇന്ത്യൻ അവിടെ നേരിടുന്നത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version