Picsart 24 03 27 10 28 28 827

കോസ്റ്ററിക്കയ്ക്ക് എതിരെ മികച്ച വിജയം നേടി അർജന്റീന

സൗഹൃദ മത്സരത്തിൽ അർജന്റീന മികച്ച വിജയം. ഇന്ന് കോസ്റ്ററിക്കയെ നേരിട്ട് അർജൻറീന ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. മെസ്സി ഇല്ലാതെ ഇറങ്ങിയ അർജൻറീന തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.

ആദ്യപകുതിയിൽ 34 മിനിറ്റിൽ ഉഗാൽദ ആണ് കോസ്റ്റാറിക്ക ലീഡ് നൽകിയത്. ആദ്യ പകുതിയിൽ അവർക്ക് ആ ലീഡ് തുടരാൻ കഴിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡി മറിയയുടെ ഒരു ഗംഭീര ഫ്രീകിക്ക് അർജൻറീനക്ക് സമനില നൽകി. 52ആം മിനിറ്റിൽ ആയിരുന്നു ദി മറിയയുടെ ഗോൾ. ഈ ഗോൾ പിറന്ന് നാലു മിനുട്ടിനകം മാക് അലിസ്റ്ററിലൂടെ അർജൻറീന ലീഡ് എടുത്തു. ഒരു കോർണറിൽ നിന്നായിരുന്നു ഈ ഗോൾ.

പിന്നീട് 77 മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് മൂന്നാം ഗോൾ നേടിയതോടെ അർജൻറീനയുടെ വിജയം ഉറപ്പായി. ഈ ഇൻറർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങൾക കളിച്ച അർജൻറീന രണ്ടു മത്സരവും വിജയിച്ചു.

Exit mobile version