
ഒരു മാസത്തിലേറെയായി ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ അരങ്ങേറി വരുന്ന ടെക്കികളുടെ സെവന്‍സ് ടൂര്‍ണ്ണമെന്റ് പരിസമാപ്തിയിലേക്ക്. റാവീസ് അഷ്ടമുടിയുമായി പ്രതിധ്വനി നടത്തിവരുന്ന സെവന്‍സ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ടെക്നോപാര്‍ക്ക് ഗ്രൗണില്‍ തുടക്കം. നാല് ഗ്രൂപ്പുകളിലായി അരങ്ങേറിയ പ്രീക്വാര്‍ട്ടര്‍ ലീഗിനൊടുവില് എട്ട് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.
ആദ്യ മത്സരത്തില്‍ ഉച്ചയ്ക്ക് 2.30നു ആര്‍ആര്‍ഡി ഗ്രീന്‍ – ക്വെസ്റ്റ് ബ്ലൂസിനെ നേരിടും. രണ്ടാം മത്സരത്തില്‍ യുഎസ്ടി ബ്ലൂസിന്റെ എതിരാളികള്‍ എന്വെസ്റ്റ്നെറ്റാണ്. മത്സരം വൈകുന്നേരം 3.30നു നടക്കും. തുടര്‍ന്ന് 4.30നു നടക്കുന്ന മത്സരത്തില്‍ ഐബിഎസ് നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഫോസിസ് ഗ്രീനുമായി ഏറ്റുമുട്ടും. അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ വൈകുന്നേരം 5.30നു യുഎസ്ടി റെഡ്സ്-അലയന്‍സ് ബ്ലൂവിനെ നേരിടും
സെമി ഫൈനല്‍ മത്സരങ്ങള്‍ ഓഗസ്റ്റ് 22നു(ചൊവ്വാഴ്ച) ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിക്കും. ഫൈനല്‍ മത്സരങ്ങള്‍ ഓഗസ്റ്റ് 24 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ആരംഭിക്കും. അതിനു മുമ്പായി കൃത്യം മൂന്നിനു തന്നെ ലൂസേഴ്സ് ഫൈനലും അരങ്ങേറും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial