സെമിയില്‍ പ്രവേശിച്ച് ഇന്‍ഫോസിസ്, ആര്‍ആര്‍ഡി, യുഎസ്ടി റെഡും എന്‍വെസ്റ്റ്നെറ്റും

- Advertisement -

റാവീസ് അഷ്ടമുടി-പ്രതിധ്വനി സെവന്‍സില്‍ അവസാനവട്ട പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ വിജയം കണ്ട് ഇന്‍ഫോസിസ് ഗ്രീന്‍, ആര്‍ആര്‍ഡി ഗ്രീന്‍, യുഎസ്ടി ബ്ലൂ, എന്‍വെസ്റ്റ്നെറ്റ് എന്നീ ടീമുകള്‍ നാളെ നടക്കുന്ന സെമി ഫൈനലുകള്‍ക്ക് യോഗ്യത നേടിയിട്ടുണ്ട്.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ക്വെസ്റ്റ് ബ്ലൂസിനെ തകര്‍ത്താണ് ആര്‍ആര്‍ഡി ഗ്രീന്‍ സെമിയില്‍ പ്രവേശിച്ചത്. പിന്നീടുള്ള മൂന്ന് മത്സരങ്ങളും മുഴുവന്‍ സമയത്ത് സമനില പാലിച്ചപ്പോള്‍ വിജയിയെ പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് നിശ്ചയിച്ചത്. രണ്ടാം ക്വാര്‍ട്ടറില്‍ യുഎസ്ടി ബ്ലൂസ് – എന്‍വെസ്റ്റ്നെറ്റ് മത്സരം 1-1 സമനിലയില്‍ അവസാനിച്ചുവെങ്കിലും ഷൂട്ടൗട്ടില്‍ വിജയം എന്‍വെസ്റ്റ്നെറ്റ് സ്വന്തമാക്കി. സ്കോര്‍ 4-3.

പിന്നീട് നടന്ന നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഫോസിസ് ഗ്രീന്‍ – ഐബിഎസ് മത്സരവും അതേ ഗോള്‍ (1-1) നിലയില്‍ അവസാനിച്ചുവെങ്കിലും പെനാള്‍ട്ടിയില്‍ ഐബിഎസിനു പിഴച്ചു.(4-1)

അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍രഹിത സമനില വഴങ്ങി യുഎസ്ടി റെഡ്സും അലയന്‍സ് ബ്ലൂസും മുഴുവന്‍ സമയത്ത് പിരിഞ്ഞുവെങ്കിലും പെനാള്‍ട്ടിയില്‍ 5-4 നു യുഎസ്ടി റെഡ്സ് വിജയം സ്വന്തമാക്കി.

സെമി ഫൈനലില്‍ ഗ്രീനുകള്‍ തമ്മിലുള്ള പോരാട്ടമാവും നാളെ നടക്കുക. ആര്‍ആര്‍ഡി ഗ്രീന്‍- ഇന്‍ഫോസിസ് ഗ്രീന്‍ സെമി മത്സരത്തിനു ശേഷം രണ്ടാം സെമിയില്‍ യുഎസ്ടി റെഡ്സ് എന്‍വെസ്റ്റ്നെറ്റുമായി കൊമ്പുകോര്‍ക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement