ടെക്നോപാർക്കിൽ “റാവിസ് പ്രതിധ്വനി സെവൻസ് 2019” ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ടി  ജീവനക്കാരുടെ ക്ഷേമ  സംഘടന ആയ പ്രതിധ്വനിയും റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ  ഐ ടി കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന ” റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ അഞ്ചാം എഡിഷനിലെ ഒന്നാം റൌണ്ട് ലീഗ് മത്സരങ്ങൾആരംഭിച്ചു. സെപ്റ്റംബർ 26 വരെ നടക്കുന്ന ടൂർണമെന്റിൽ 70 ഐ ടി  കമ്പനികളിൽ നിന്നുള്ള 78 ടീമുകളിൽ നിന്നായി 1000 ലധികം ഐ ടി ജീവനക്കാർ പങ്കെടുക്കും. ജൂലൈ 25, ബുധനാഴ്ച്ച വൈകുന്നേരം5 മണിക്ക് ഐ ടി ജീവനക്കാരും തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ  മാധ്യമ പ്രവർത്തകരും തമ്മിലുള്ള ഉത്‌ഘാടനപ്രദർശന മത്സരത്തോടെയാണ് ടൂര്ണമെന്റ്റ് ആരംഭിച്ചത്.  ടൂർണമെന്റ്റ് കഴക്കൂട്ടം സൈബർസിറ്റി  സർക്കിൾ ഇൻസ്‌പെക്ടർ  ഓഫ്പോലീസ്  ശ്രീ പ്രവീൺ ഉത്‌ഘാടനം ചെയ്തു.  പ്രദർശന മത്സരത്തിൽ മാധ്യമ പ്രവർത്തകരെ 2-1 എന്ന സ്കോറിന് ഐ ടിജീവനക്കാർ പരാജയപ്പെടുത്തി.

ആദ്യ ആഴ്ചയിൽ നടന്ന 21 മത്സരങ്ങളിൽ പ്രമുഖ ടീമുകളായ നിസ്സാൻ ഡിജിറ്റൽ (Nissan Digital), ടാറ്റാ എൽഎക്‌സി (Tataelxsi), ടിസിഎസ് (TCS), ക്വസ്റ്റ് ഗ്ലോബൽ (Quest Global), സൺടെക് (Suntec), കെയർസ്റ്റാക്ക് (Carestack), ഇൻഫോബ്ലോക്സ് (Infoblox), ക്യൂബേർസ്ട് (QBurst) എന്നിവ ആദ്യ മത്സരങ്ങൾ വിജയിച്ചു.

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ 21 ഗ്രൂപ്പുകളിലായി 63 ടീമുകൾ ഏറ്റുമുട്ടും. 4 ആഴ്ചകളിലായി നടക്കുന്ന ആദ്യ ഘട്ടത്തിൽ നിന്നും 17 ടീമുകളാണ് രണ്ടാം ഘട്ടത്തിലേക്ക് മുന്നേറുന്നത്. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന്  പ്ലയർ ഓഫ്  ദി മാച്ച് പുരസ്ക്കാരം നൽകുന്നു. റാവിസ് (Raviz) നൽകുന്ന സമ്മാനത്തോടൊപ്പം സഞ്ചിബാഗ്‌സ് (Sanchi Bags), ഹൈവ് (Hyve), മൈഹോംലികേക്ക് (My Homely Cakes) സമ്മാനങ്ങളും കിട്ടുന്നതാണ്.

 

കഴിഞ്ഞ തവണ ആരംഭിച്ച വനിതകളുടെ ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം എഡിഷന്റെ രജിസ്‌ട്രേഷനും പൂർത്തിയായി. 20 കമ്പനികളിൽ നിന്നായി മുന്നൂറിലധികം  വനിതകൾ മാറ്റുരയ്ക്കുന്ന വനിതകളുടെ ഫൈവ്‌സ് ഫുട്ബോൾ ടൂര്ണമെന്റ്റ് ഇത്തവണ ലീഗ്അടിസ്ഥാനത്തിലായിരിക്കും.

മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും ചേർന്നൊരുക്കിയിട്ടുണ്ട്.

മത്സരങ്ങളുടെ പ്രവചനത്തിനായി പ്രെഡിക്ഷൻ കോണ്ടെസ്റ്, കളി കാണാൻ വരുന്ന പ്രേക്ഷകർക്കായി ലക്കി ഡിപ്, ഫോട്ടോ കോണ്ടെസ്റ് എന്നിവ നടത്തപ്പെടുന്നു.  റാവിസ് (Raviz) നൽകുന്ന രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചറാണ് ഓരോ ആഴ്ചയിലേയും പ്രഡിക്ഷൻ, ലക്കി ഡിപ്വിജയിക്കു ലഭിക്കുന്ന സമ്മാനം.

കൂടുതൽ വിവരങ്ങൾക്കായി 

ജനറൽ കൺവീനർ –  ഹാഗിന് ഹരിദാസ് -(9562613583) ,

റിനു എലിസബത്ത് – 94001  76721 (വനിതകൾ)