പ്രീക്വാര്‍ട്ടര്‍ ലീഗിനു മികച്ച തുടക്കം, ഗോളടിച്ചു കൂട്ടി ആര്‍ആര്‍ഡി ഗ്രീനും ഐബിഎസും

റാവീസ് അഷ്ടമുടി-പ്രതിധ്വനി സെവന്‍സ് പ്രീക്വാര്‍ട്ടര്‍ ലീഗിനു ആവേശോജ്ജ്വല തുടക്കം. ഓഗസ്റ്റ് 5 ശനിയാഴ്ച ആരംഭിച്ച ലീഗ് മത്സരങ്ങളില്‍ ആദ്യത്തെ മത്സരത്തില്‍ ഇന്‍ഫോസിസ് ഗ്രീന്‍ ആറ്റിനാട് എഫ്സിയെ നേരിട്ടു. ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് മത്സരം ഇന്‍ഫോസിസ് ഗ്രീന്‍ വിജയിക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ യുഎസ്ടി ബ്ലൂ അലയന്‍സ് ബ്ലൂവിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അന്നേ ദിവസം രാവിലത്തെ സെഷനില്‍ തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ ഐബിഎസ് ഇന്‍ഫോസിസ് വൈറ്റിനെ 3 ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു. രാവിലെ നടന്ന അവസാന മത്സരത്തില്‍ എന്‍വെസ്റ്റ്നെറ്റും – ഇന്‍ഫോസിസ് റെഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

ഉച്ചയ്ക്ക് ശേഷമുള്ള മത്സരങ്ങള്‍ ആരംഭിച്ചത് ആര്‍ആര്‍ഡി ഗ്രീനിന്റെ തകര്‍പ്പന്‍ ജയത്തോടു കൂടിയായിരുന്നു. 5-0 എന്ന സ്കോറിനാണ് ആര്‍ആര്‍ഡി യുഎല്‍ടിഎസിനെ നിഷ്പ്രഭമാക്കിയത്. പിന്നീട് നടന്ന മത്സരങ്ങളിലെ ഫലങ്ങള്‍ ഇവൈ – ഒറാക്കിള്‍(1-0), ടെല്‍ ബ്ലൂ-ക്വെസ്റ്റ്(1-1), യുഎസ്ടി റെഡ് – സ്പെറിഡിയന്‍ ബ്ലൂ(1-0)

പ്രീക്വാര്‍ട്ടര്‍ ലീഗിന്റെ രണ്ടാം ദിവസം(ഓഗസ്റ്റ് 6) നടന്ന ആദ്യ മത്സരത്തില്‍ ഇന്‍ഫോസിസ് ഗ്രീനും ആര്‍ആര്‍ഡി ഗ്രീനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. യുഎസ്ടി ബ്ലൂ ഒറാക്കിളിനെ ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് തകര്‍ത്ത് തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയപ്പോള്‍ ക്വെസ്റ്റിന്റെ ചെറുത്ത്നില്പിനെ മറികടന്ന് ഐബിഎസും രണ്ടാം ജയം സ്വന്തമാക്കി (സ്കോര്‍ 2-1). രാവിലെ നടന്ന അവസാന മത്സരത്തില്‍ എന്‍വെസ്റ്റ്നെറ്റും യുഎസ്ടി റെഡ്സും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

അന്നേ ദിവസം ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കാണികള്‍ക്ക് കാണാനായത്. യുഎല്‍ടിഎസ് – ആറ്റിനാട് എഫ്സി മത്സരത്തില്‍ അഞ്ച് ഗോളുകളാണ് പിറന്നത്. 3-2 നു മത്സരം യുഎല്‍ടിഎസ് സ്വന്തമാക്കി. ഏകപക്ഷീയമായ ഓരോ ഗോളുകള്‍ക്ക് അലയന്‍സ് ബ്ലൂ ഇവൈയെയും, ടെല്‍ ബ്ലൂ ഇന്‍ഫോസിസ് വൈറ്റിനെയും തുടര്‍ മത്സരങ്ങളില്‍ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ 3-2 എന്ന സ്കോറിനു ഇന്‍ഫോസിസ് റെഡ് സ്പെറിഡിയന്‍ ബ്ലൂവിനെ തകര്‍ത്തു.

ആദ്യ രണ്ട് ദിവസത്തെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അവസാനിക്കുമ്പോളുള്ള പോയിന്റ് നില.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാഞ്ചസ്റ്റർ വീണു, റയൽ മാഡ്രിഡ് തന്നെ യൂറോപ്യൻ ചാമ്പ്യന്മാർ
Next articleഐ ലീഗിന് ഒരുങ്ങി ഗോകുലം എഫ് സി, ഉമേഷ് പേരാമ്പ്ര ഗോകുലത്തിൽ