
ടെക്നോപാര്‍ക്കിലെ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റായ റാവീസ് അഷ്ടമുടി-പ്രതിധ്വനി സെവന്‍സിന്റെ പ്രീക്വാര്‍ട്ടര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് സമാപനം. ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ പ്രീക്വാര്‍ട്ടര്‍ ലീഗിലെ അവസാന മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ നാല് ഗ്രൂപ്പില്‍ നിന്നായി എട്ട് ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എ യില്‍ നിന്ന് ആര്‍ആര്‍ഡി ഗ്രീന്‍, ഇന്‍ഫോസിസ് ഗ്രീന്‍, ഗ്രൂപ്പ് ബിയില്‍ നിന്ന് യുഎസ്ടി ബ്ലൂസ്, അലയന്‍സ് ബ്ലൂസ്, ഗ്രൂപ്പ് സിയില്‍ നിന്ന് ഐബിസും ക്വെസ്റ്റ് ബ്ലൂസ്, ഗ്രൂപ്പ് ഡിയില്‍ നിന്ന് യുഎസ്ടി റെഡ്സ്, എന്‍വെസ്റ്റ്നെറ്റ് എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ ഉച്ചയ്ക്ക് ആരംഭിക്കും.
ഇന്ന് നടന്ന മത്സരങ്ങളില്‍ ആദ്യത്തേതില്‍ ഇന്‍ഫോസിസ് ഗ്രീന്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് യുഎല്‍ടിഎസിനെ തകര്‍ത്തു വിട്ടു. രണ്ടാം മത്സരത്തില്‍ യുഎസ്ടി ബ്ലൂസ് 3-1 എന്ന സ്കോറിനു ഇവൈയെ പരാജയപ്പെടുത്തിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനു ഐബിഎസ് ടാറ്റാഎലെക്സിയെ മറികടന്നു. രാവിലത്തെ അവസാന മത്സരത്തില്‍ സ്പെറിഡിയനെ തകര്‍ത്താണ് എന്‍വെസ്റ്റ്നെറ്റ് ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കിയത്. സ്കോര്‍ 4-0
ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ ആര്‍ആര്‍ഡി ഗ്രീന്‍ 5 – 0 എന്ന സ്കോര്‍ നിലയില്‍ ആറ്റിനാടിനെ പരാജയപ്പെടുത്തി. വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഫോസിസ് ഗ്രീനിനെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് ആര്‍ആര്‍ഡി ഗ്രീന്‍ പിന്തള്ളി. ഇരു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടിയിട്ടുണ്ട്.
അലയന്‍സും ഒറാക്കിളും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഇന്‍ഫി വൈറ്റിനെ 4-2 എന്ന മാര്‍ജിനില്‍ മറികടന്ന് ക്വെസ്റ്റ് ബ്ലൂവും ഏകപക്ഷീയമായ ഒരു ഗോളിനു ഇന്‍ഫി റെഡിനെ മറികടന്ന് യുഎസ്ടി റെഡ്ഡും തങ്ങളുടെ മത്സരങ്ങളി വിജയിച്ചു. ഇരു ടീമുകളും ക്വാര്‍ട്ടറിലേക്ക് യോഗ്യതയും നേടിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial