
റാസിസ് അഷ്ടമുടി – പ്രതിധ്വനി സെവന്‍സ് ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരങ്ങളില്‍ പെനാള്‍ട്ടിയിലൂടെ വിജയം സ്വന്തമാക്കി പോളസ്. ശനിയാഴ്ച(22-07-2017) നടന്ന ആദ്യ മത്സരത്തിലാണ് പോളസ് ക്യുബര്‍സ്റ്റ് ബ്ലൂവിനെ മറികടന്നത്.
നിശ്ചിത സമയത്ത് 1-1 നു തുല്യത പാലിച്ച ടീമുകളെ പിരിക്കാന്‍ പെനാള്‍ട്ടി ഷൂട്ടൗട്ട് ആവശ്യമായി വരികയായിരുന്നു. പെനാള്‍ട്ടിയില്‍ 4-3 എന്ന സ്കോറിനു പോളസ് യുണൈറ്റഡ് എഫ്സി വിജയം സ്വന്തമാക്കി.
യുഎസ്ടി റെഡ് ഫുട്ബോളിലെ തങ്ങളുടെ ആധിപത്യം സൂചിപ്പിക്കുന്ന വിജയമാണ് രേഖപ്പെടുത്തിയത് എസിഎസിയന്സിനെ(ACSIANS) ഏകപക്ഷീയമായ 7 ഗോളുകള്‍ക്കാണ് അവര്‍ തകര്‍ത്തത്. മറ്റു മത്സരങ്ങളില്‍ ഐക്കണ്‍ എഫ്സി ഈറം എഫ്സിയെയും(2-0), ജിഡിഎസ് റോക്കേര്‍സ് റിഫ്ലക്ഷന്സിനെയും(3-2) പരാജയപ്പെടുത്തി. സ്പെറിഡന് ബ്ലാക്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു ട്രയാസിക് എഫ്സിയും വിജയം സ്വന്തമാക്കി.
അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന മത്സരങ്ങളില്‍ IIITMK, യുഎസ്ടി ഗ്രീന്‍സ്, ഇന്‍ഫോസിസ് റെഡ്സ്, പിറ്റ്സ് , മാവേറിക്സ് എന്നീ ടീമുകളും വിജയം നേടി.
IIITMK ഏകപക്ഷീയമായ ഒരു ഗോളിനു സെകാറ്റോയെ പരാജയപ്പെടുത്തിയപ്പോള്‍ അതേ മാര്‍ജിനിലാണ് യുഎസ്ടി ഗ്രീന്‍സ് അക്യുബിറ്റ്സ് ട്രോജന്‍സിനെ കീഴടക്കിയത്. ഇന്‍ഫോസിസ് റെഡ്സ് 8 ഗോളുകള്‍ക്കാണ് ഡിവൈസ് ഡ്രിവെണേ തകര്‍ത്തത്. മുഴുവന്‍ സമയത്ത് 1-1 സമനിലയില്‍ അവസാനിച്ച എംസ്ക്വയേര്‍ഡ് -പിറ്റ്സ് പോരാട്ടത്തില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് പിറ്റ്സ് വിജയം കൈവരിച്ചത്(സ്കോര്‍ 3-1). അന്നത്തെ അവസാന മത്സരത്തില്‍ മാവെറിക്സ് 2-0നു ജിഇഎസിനെ കീഴടക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial