ഇന്‍ഫോസിസ് ഗ്രീന്‍, യുഎസ്ടി ബ്ലൂ എന്നിവര്‍ക്ക് മികച്ച വിജയം

- Advertisement -

റാവീസ് അഷ്ടമുടി – പ്രതിധ്വനി സെവന്‍സ് രണ്ടാം റൗണ്ടിനു ജൂലായ് 23നു ആവേശകരമായ തുടക്കം. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ 6 ഗോളുകള്‍ക്ക് എം സ്ക്വയേര്‍ഡിനെ തകര്‍ത്താണ് ഇന്‍ഫോസിസ് ഗ്രീന്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാം റൗണ്ടിനു തുടക്കം കുറിച്ചത്. യുഎസ്ടി ബ്ലൂ മൂന്ന് ഗോളുകള്‍ക്ക് ക്യുബര്‍സ്റ്റിനെ മറികടന്നപ്പോള്‍ ഉച്ചയ്ക്ക് മുമ്പ് നടന്ന അവസാന മത്സരത്തില്‍ ഡി+എച്ചിനെ പെനാള്‍ട്ടിയില്‍ കീഴടക്കി യുഎല്‍ടിഎസ് വിജയം കണ്ടെത്തി. മുഴുവന്‍ സമയത്ത് 1-1 എന്ന നിലയില്‍ പിരിഞ്ഞ ഇരു ടീമുകളും പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം യുഎല്‍ടിഎസിനൊപ്പം നിന്നു (സ്കോര്‍ 4-3).

അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം അരങ്ങേറിയ ബാക്കി മത്സരങ്ങളില്‍ സ്പെറിഡിയന്‍ ബ്ലൂസ് സണ്‍ടെക്കിനെയും(1-0),അലയന്‍സ് ബ്ലൂസ് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് മാവെറിക്സിനെയും തകര്‍ത്തു. ഇനാപ്പിനെ ഒരു ഗോളിനു പരാജയപ്പെടുത്തി യുഎസ്ടി ബ്ലൂസും രണ്ടാം റൗണ്ടില്‍ വിജയം കണ്ടെത്തി.

പിന്നീട് നടന്ന ആവേശകരമായ ഒറാക്കിള്‍ ആര്‍എംഇഎസ്ഐ(RMESI) മത്സരത്തില്‍ 4 ഗോളുകള്‍ പിറന്നുവെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളെയും പിരിക്കാനായില്ല. പിന്നീട് ഷൂട്ടൗട്ടില്‍ 4-3 നു ഒറാക്കിള്‍ വിജയം സ്വന്തമാക്കി. അന്നേ ദിവസം നടന്ന അവസാന മത്സരത്തില്‍ ഇന്‍ഫോസിസ് വൈറ്റ്സ് – പോളസ് എഫ്സിയെ 3-0 നു പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement