“റാവിസ് അഷ്ടമുടി – പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ 24ന്. സ്പോർട്സ് മന്ത്രിയും സി കെ വിനീതും എത്തും 

ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന “റാവിസ് അഷ്ടമുടി- പ്രതിധ്വനി സെവൻസ് 2017” ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ആഗസ്റ്റ് 24 ന് വൈകിട്ട് 4 മണിക്ക് ടെക്നോപാർക് ഗ്രൗണ്ടിൽ നടക്കും. 2 മാസമായി നടന്നു വരുന്ന ടെക്നോപാർക്കിലെ ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കത്തിന്ആവേശം പകരാൻ ബഹുമാനപ്പെട്ട വ്യവസായ-സ്പോർട്സ്-യുവജനക്ഷേമ മന്ത്രിയായ ശ്രീ. AC മൊയ്‌തീനൊപ്പം കേരളാ ഫുട്ബോളിന്റെ അഭിമാനമായ CK വിനീതും എത്തുന്നു. ഇന്ത്യയുടെ നിലവിലെ ഏറ്റവും വില പിടിപ്പുള്ള താരങ്ങളിൽ ഒരാളായ ആരാധകരുടെ പ്രിയപ്പെട്ട സി കെ വിനീത് ആദ്യമായാണ് ടെക്നോപാർക്കിൽ എത്തുന്നത്.

ചൊവ്വാഴ്ച നടക്കുന്ന സെമിഫൈനലിൽ ആർ ആർ ഡി (RRD) യും ഇൻഫോസിസും (Infosys) തമ്മിലും, യു എസ് ടി ഗ്ലോബലും (UST global) എൻവെസ്റ്നെറ്റും (Envestnet) തമ്മിലും ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ വിജയികളാണ് ആഗസ്റ്റ് 24 വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുന്നത്. 46 കമ്പനികളിലെ 57 ടീമുകളിലായി 800 ഇൽ അധികം കളിക്കാർ പങ്കെടുത്ത കായിക മാമാങ്കത്തിനാണ് ഈ ആഴ്ച തിരശീല വീഴുന്നത്. ഫൈനൽ മത്സര ദിവസം വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരങ്ങളും ഉണ്ടായിരിക്കും.

മത്സരഫലങ്ങളുടെ പ്രവചനം, കളി കാണാൻ വരുന്ന പ്രേക്ഷകർക്കായി ലക്കി ഡിപ്, മികച്ച ഫോട്ടോഗ്രാഫറെ കണ്ടെത്തുന്നതിനുള്ള “ക്ലിക് ആൻഡ് വിൻ”, സ്പിരിറ്റ് ഓഫ് ദി ഗെയിം എന്നീ മത്സരങ്ങളും നടക്കുന്നു. റാവിസ് അഷ്ടമുടി, തോമസ് ഗ്രൂപ്പ്, എൽക് സ്പോർട്സ് എന്നിവർ നൽകുന്ന വിവിധ സമ്മാനങ്ങളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്.

മത്സരം സംബന്ധിക്കുന്ന കൂടുതൽ അപ്ഡേറ്റുകൾക്കായ്: www.facebook.com/technoparkprathidhwani

കൂടുതൽ വിവരങ്ങൾക്കായി 9995908630(ശിവശങ്കർ), 9605349352(ജോൺസൻ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. എല്ലാ ഐ ടി ജീവനക്കാരെയും ഫുട്ബോൾ പ്രേമികളെയും ആഗസ്ത് 24 നു ടെക്‌നോപാർക്ക് ഗ്രൗണ്ടിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നു .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial