കൊറിന്ത്യൻസിന് ബ്രസീൽ ലീഗ് കിരീടം!

- Advertisement -

ബ്രസീലിയൻ ലീഗിൽ കൊറിന്ത്യൻസിൻ കിരീടം. ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ ഫ്ലുമിനെൻസിനെ പരാജപ്പെടുത്തിയതോടെ ആണ് കൊറിന്ത്യൻസ് ബ്രസീൽ ലീഗ് കിരീടം ഉറപ്പിച്ചത്. ഇനിയും മൂന്നു മത്സരങ്ങൾ ശേഷിക്കെ ആണ് കൊറിന്ത്യൻസിന്റെ കിരീട നേട്ടം. 35 മത്സരങ്ങൾ കളിച്ച കൊറിന്ത്യൻസിന് ഇന്നത്തെ ജയത്തോടെ 71 പോയന്റായി. രണ്ടാൻ സ്ഥാനത്തുള്ള ഗ്രീമിയോക്ക് 35 മത്സരങ്ങളിൽ 61 പോയന്റ് മാത്രമെ ഉള്ളൂ. ഇനി മൂന്നു മത്സരങ്ങൾ വിജയിച്ചാലും ഗ്രീമിയോക്ക്ക് കൊറിന്ത്യൻസിന് ഒപ്പം എത്താൻ കഴിയില്ല.

ഇന്നത്തെ മത്സരത്തിൽ മുൻ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ജോ ആണ് കൊറിന്ത്യൻസിനായി ഇരട്ട ഗോളുകളുമായി തിളങ്ങിയത്. ജോ തന്നെയാണ് ലീഗിലെ ഇപ്പോഴത്തെ ടോപ്പ് സ്കോററും.

കൊറിന്ത്യൻസിന്റെ ഏഴാം ലീഗ് കിരീടമാണിത്. അവസാനം 2015ൽ ആണ് കൊറിന്ത്യൻസ് ലീഗ് വിജയിച്ചത്. അന്ന് ഇപ്പോഴത്തെ ബ്രസീൽ കോച്ചായ ടിറ്റെ ആയിരുന്നു കൊറിന്ത്യൻസ് കോച്ച്. ഇപ്പോൾ ഫാബിയേ കരില്ലേ ആണ് കൊറിന്ത്യൻസ് പരിശീലകൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement