കോപ്പ ഡെൽ റേ, റയൽ ക്വാര്‍ട്ടര്‍ ഫൈനലിൽ

കോപ്പ ഡെൽ റേ റൌണ്ട് 32 ഇൽ ഫ്യുൻലാബ്രാദയെ നേരിട്ട റയൽ മാഡ്രിഡിന് എതിരില്ലാത്ത 2 ഗോളുകളുടെ ജയം. കഴിഞ്ഞ ആഴ്ച ല ലീഗെയിൽ ഇറങ്ങിയ ടീമിൽ നിന്ന് 6 മാറ്റങ്ങളുമായാണ് സിദാൻ മാഡ്രിഡിനെ ഇറക്കിയത്. റയൽ മാഡ്രിഡിനെ 63 ആം മിനുറ്റ് വരെ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞ ഫ്യുൻലാബ്രാദ അസെൻസിയോ, വാസ്കേസ് എന്നിവർക്ക് മുന്നിൽ തോൽവി വഴങ്ങുകയായിരുന്നു.
ആദ്യ പകുതിയിൽ മുൻ തൂക്കം നേടിയെങ്കിലും റയലിന് ഫ്യുൻലാബ്രാദയുടെ പ്രതിരോധം മറികടക്കാനായില്ല. പക്ഷെ 63 ആം മിനുട്ടിൽ അഷ്റഫ് ഹകിമിയെ ബോക്സിൽ വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി അസെൻസിയോ ഗോളാക്കി റയലിന്റെ ആദ്യ ഗോൾ നേടി. 79 ആം മിനുട്ടിൽ ഫ്യുൻലാബ്രാദ താരം പാക്കോ കണ്ടേല രണ്ടാം ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ റയൽ രണ്ടാം ഗോളിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത വാസ്കേസ് റയലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. പക്ഷെ 89 ആം മിനുട്ടിൽ റയൽ ഡിഫൻഡർ ജിസൂസ് വല്ലേജോ ഡയറക്റ്റ് ചുവപ്പ് കാർഡ് കണ്ടു പുറത്തായത് റയലിന് ജയത്തിലും തിരിച്ചടിയായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial