കോപ്പ ലിബർട്ടഡോസ് ഫൈനൽ അർജന്റീനയ്ക്ക് പുറത്ത്, തിയതി പ്രഖ്യാപിച്ചു

ഫാൻസിന്റെ ആക്രമണ പരമ്പര കാരണം നീട്ടി വച്ച കോപ്പ ലിബർട്ടഡോസ് രണ്ടാം ഫൈനലിന് പുതിയ തിയതി പ്രഖ്യാപിച്ചു. ഡിസംബർ 8 നോ 9 നോ ഒരു നിഷ്പക്ഷ വേദിയിൽ വെച്ച് നടക്കും. റിവർ പ്ളേറ്റിന്റെ മൈതാനത്ത് നടക്കേണ്ട ഫൈനലിന് എത്തുകയായിരുന്നു ബോക ജൂനിയേഴ്‌സ് താരങ്ങൾ സഞ്ചരിച്ച ടീം ബസ്സിന് നേരെ റിവർ പ്ളേറ്റ് ആരാധകർ നടത്തിയ ആക്രമണത്തിൽ ബോക്ക താരങ്ങൾക്ക് പരിക്ക് പറ്റിയതോടെയാണ് ശനിഴാഴ്ച നടക്കേണ്ട ഫൈനൽ ഞായറാഴ്ചത്തേക്ക് നീട്ടിയത്. പക്ഷെ ഞാഴാറാഴ്ച ഇതേ മൈതാനത്ത് കളിക്കാനാവില്ല എന്ന് ബോക ടീം അധികൃതർ അറിയിക്കുകയായിരുന്നു.

അർജന്റീനയ്ക്ക് പുറത്തുള്ള വേദിയിലാകും ഇനി ഫൈനൽ അരങ്ങേറുക.

ബോക കളിക്കാരായ പാബ്ലോ പെരസ്, ലമാർഡോ എന്നിവരെ ആക്രമണ ശേഷം ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ആക്രമണത്തിൽ ബോക ടീമിന്റെ ബസ് ചില്ലുകളും തകർന്നിരുന്നു. ബോകയുടെ മൈതാനത്ത് നടന്ന ആദ്യ ഫൈനലിൽ 2-2 ന്റെ സമനിലയായിരുന്നു ഫലം.

Exit mobile version