വൻ വിജയവുമായി യുവന്റസ് ഇറ്റാലിയൻ കപ്പ് സെമിയിൽ

20210128 034213

ഇറ്റലിയിൽ ഇന്ന് യുവന്റസ് വൻ വിജയം തന്നെ സ്വന്തമാക്കി. ഇറ്റാലിയൻ കപ്പ് ക്വാർട്ടറിൽ ഇന്ന് സ്പാലിനെ നേരിട്ട യുവന്റസ് എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് വേണ്ടി ഇന്ന് യുവതാരങ്ങൾ ഗോളുകളുമായി തിളങ്ങി. 16ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് മൊറാട്ട ആണ് യുവന്റസിന്റെ ആദ്യ ഗോൾ നേടിയത്.

33ആം മിനുട്ടിൽ ഫ്രബോടയിലൂടെ യുവന്റസ് രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ കുലുസവേസ്കി യുവന്റസിന്റെ മൂന്നാം ഗോളും ഇഞ്ച്വറി ടൈമിൽ കിയേസ യുവന്റസിന്റെ നാലാം ഗോളും നേടി. സെമി ഫൈനലിൽ ഇന്റർ മിലാനെ ആകും യുവന്റസ് നേരിടുക.

Previous articleഷെഫീൽഡിന്റെ ഷോക്കേറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് വീണു
Next articleഇന്ത്യയിൽ നടക്കുന്ന 2022 വനിതാ ഏഷ്യൻ കപ്പ് തീയതി തീരുമാനം ആയി