യുവന്റസ് മിലാൻ പോരാട്ടം നടക്കില്ല, കൊറോണ ഭീതിയിൽ ഇറ്റലി

- Advertisement -

കൊറോണ ഇറ്റലിയെ ആകെ ഭീതിയിലാക്കുകയാണ്. കോപ ഇറ്റാലിയ സെമി ഫൈനലിൽ നാളെ നടക്കേണ്ട യുവന്റസും എ സി മിലാനും തമ്മിലുള്ള മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. കൊറോണ ഭീഷണി നിലവിൽ ഉള്ളതിനാൽ ടൂറിനിലെ എല്ലാ പരുപാടികളും മാറ്റിവെച്ചതായി ഭരണകർത്താക്കൾ അറിയിച്ചിരുന്നു. ഇതിൽ എ സി മിലാൻ യുവന്റസ് മത്സരവും ഉൾപ്പെടുന്നുണ്ട്.

നേരത്തെ ഇറ്റലിയിലെ കൊറോണ ബാധിത മേഖലയിൽ ഉള്ളവർക്ക് നാളെ മത്സരം കാണാൻ അനുമതി ഉണ്ടായിരിക്കില്ല എന്ന് ക്ലബുകൾ അറിയിച്ചിരുന്നു. ഇപ്പോൾ എല്ലാവിടെയും കൊറോണ എത്തിയതോടെ ഈ മത്സരം തന്നെ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. യുവന്റസും മിലാനും തമ്മിലുള്ള ആദ്യ പാദ സെമി സമനിലയിൽ പിരിഞ്ഞിരുന്നു. മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിരോയിൽ നടന്ന മത്സരം 1-1 എന്ന നിലയിലായിരുന്നു അവസാനിച്ചത്. ഇനി എന്ന് രണ്ടാം പാദം നടക്കും എന്ന് വ്യക്തമല്ല.

Advertisement