ഹിഗ്വയിനും റാംസിയും ഇല്ല, ഇന്നത്തെ യുവന്റസ് സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

ഇന്ന് നടക്കുന്ന കോപ ഇറ്റാലിയ സെമി ഫൈനൽ പോരിനായുള്ള യുവന്റസ് സ്ക്വാഡ് പ്രഖ്യാപിച്ചു. പ്രമുഖരായ നാലു താരങ്ങൾ ഇന്ന് യുവന്റസ് സ്ക്വാഡിൽ ഇല്ല. ക്യാപ്റ്റൻ കിയെല്ലിനി, ഡെമിറാൽ, റാംസി, ഹിഗ്വയിൻ എന്നിവർ ആണ് ഇന്ന് സാരി പ്രഖ്യാപിച്ച സ്ക്വാഡിൽ ഇല്ലാത്തത്. നാലു പേർക്കും പരിക്കാണ്. ഡെമിറാൽ നീണ്ട കാലത്തെ പരിക്ക് മാറി വരുന്നതിനാലാണ് താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്താത്തത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡഗ്ലസ് കോസ്റ്റ, ഡിബാല എന്നിവർ ഒക്കെ സ്ക്വാഡിൽ ഉണ്ട്. ഇന്ന് യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് എ സി മിലാനെയാണ് ആണ് യുവന്റസ് നേരിടുന്നത്. ആദ്യ പാദത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു.

Advertisement