എക്സ്ട്രാ ടൈമിൽ കുട്രോൺ അവതരിച്ചു, സൂപ്പർ സബ്ബിന്റെ ചിറകിൽ മിലാൻ ക്വാർട്ടറിൽ

കോപ്പ ഇറ്റാലിയയിൽ എ.സി മിലാന് വമ്പൻ ജയം. സാമ്പ്ടോറിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ മിലാൻ കോപ്പ ഇറ്റാലിയയുടെ ക്വാർട്ടർ ഫൈനലിൽ കടന്നു. ഇരട്ട ഗോളുകളും നേടിയത് ഇറ്റാലിയൻ യുവതാരം പാട്രിക് കുട്രോണാണ്. സൂപ്പർ സബ്ബായി ഇറങ്ങിയ കൂട്രോൺ മിലാനെ ക്വാർട്ടറിലേക്ക് നയിക്കുകയായിരുന്നു.

സബ്സ്റ്റിറ്റ്യൂട്ടുകളായിറങ്ങിയ ആൻഡ്രിയ കോണ്ടിയുടേയും കുട്രോണിന്റെയും ശ്രമഫലമായാണ് ആദ്യ ഗോൾ പിറന്നത്. സൂപ്പർ കപ്പിനായി ജനുവരി 16 നു ഇറങ്ങുന്ന ഗട്ടുസോയ്ക്കും സംഘത്തിനും ഈ പ്രകടനം പുറത്തെടുത്താൽ പോര. കോപ്പയും സീരി എയും നേടിയ യുവന്റസാണ് സൂപ്പർ കപ്പിനായുള്ള പോരാട്ടത്തിൽ എതിരാളികൾ.