ഹിഗ്വെയിനെ മറക്കാം, ഇരട്ട ഗോളുകളുമായി മിലാനെ സെമിയിൽ എത്തിച്ച് പിയറ്റെക്

കോപ്പ ഇറ്റാലിയയിൽ എ സി മിലാ നു വമ്പൻ ജയം. നാപോളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ മിലാൻ സെമിയിൽ കടന്നു. ഇരട്ട ഗോളുകളുമായി പോളിഷ് സ്‌ട്രൈക്കർ ക്രിസ്റ്റോഫ് പിയറ്റക്കാണ്‌ മിലാന്റെ ജയത്തിനു ചുക്കാൻ പിടിച്ചത്. ചെൽസിയിലേക്ക് പോയ അർജന്റീനിയൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിൻറെ പകരക്കാരനായാണ് ക്രിസ്റ്റോഫ് പിയറ്റെക്ക് മിലാനിൽ എത്തിയത്.

കളിക്കളത്തിൽ ഹിഗ്വെയിൻറെ ഓർമ്മകൾ മായ്ച്ച് കളയുന്ന പ്രകടനമാണ് പോളിഷ് താരം നടത്തിയത്. 2014,നു ശേഷം ഇതാദ്യമായാണ് നാപോളിയെ മിലാൻ പരാജയപ്പെടുത്തുന്നത്. ആദ്യ പകുതിയിലാണ് മിലാൻ രണ്ടു ഗോളുകളും നേടിയത്. ഇന്റർ മിലാനെയോ ലാസിയോയെയോ ആയിരിക്കും സെമിയിൽ മിലാൻ നേരിടുക.