അറ്റലാന്റയെ വീഴ്ത്തി ഏഴാം കോപ്പ ഇറ്റാലിയ കിരീടമുയർത്തി ലാസിയോ

കോപ്പ ഇറ്റാലിയ കിരീടമുയർത്തി ലാസിയോ. ക്ലബ്ബ് ചരിത്രത്തിലെ ഏഴാം കോപ്പ ഇറ്റാലിയ കിരീടമാണ് ലാസിയോ ഇന്നുയർത്തിയത്. അറ്റലാന്റയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ നേട്ടം ലാസിയോ സ്വന്തമാക്കിയത്. ബെഞ്ചിൽ നിന്നുമിറങ്ങി മിലങ്കോവിച്-സവിച്ചും ജോവാക്കിം കൊറിയയും നേടിയ ഗോളുകളാണ് ലാസിയോയെ കോപ്പ ഇറ്റാലിയ ചാമ്പ്യന്മാരാക്കിയത്.

2014 ന് ശേഷം ആദ്യമായിട്ടാണ് യുവന്റസ് അല്ലാത്ത മറ്റൊരു ഇറ്റാലിയൻ ടീം കോപ്പ ഇറ്റാലിയ ഉയർത്തുന്നത്. ക്വാർട്ടറിൽ ഇന്റർ മിലാനെയും സ്‌മൈൽ എ സി മിലാനെയും പരാജയപ്പെടുത്തിയാണ് ലാസിയോ ഫൈനൽ ഉറപ്പിച്ചത്. കോപ്പ ഇറ്റാലിയ സ്വന്തമാക്കിയതോടു കൂടി യൂറോപ്പ ലീഗിന് യോഗ്യത നേടാൻ ലാസിയോയ്ക്കായി.