ഏഴടിച്ച് റോമയെ നാണം കെടുത്തി ഫിയോറെന്റീന സെമിയിൽ

കോപ്പ ഇറ്റാലിയയിൽ റോമയ്ക്ക് വമ്പൻ തോൽവി. ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് റോമയെ തകർത്ത് ഫിയോറെന്റീന സെമിയിൽ കടന്നത്. രണ്ടു പാഠങ്ങൾ ഉള്ള സെമി ഫൈനലിൽ മിലാൻ ആയിരിക്കും ഫിയോറെന്റീനയുടെ എതിരാളികൾ. ഹാട്രിക്കുമായി ഫെഡറിക്കോ കീസയാണ് ഫിയോറെന്റീനയുടെ ജയത്തിനു ചുക്കാൻ പിടിച്ചത്.

ഇരട്ട ഗോളുകളുമായി ജിയോവാനി സിമിയോണിയും ഓരോ ഗോളുമായി മുറെലും മാർക്കോ ബേനസിയും മികച്ച് നിന്നു. റോമയുടെ ആശ്വാസ ഗോൾ നേടിയത് കൊളറോവാണ്. 72 ആം മിനുട്ടിൽ ജക്കോ ചുവപ്പ് കണ്ടു കളം വിട്ടത് റോമയ്ക്ക് വൻ തിരിച്ചടിയായി. പത്ത് പേരുമായി പിന്നീട് കളിച്ച റോമാ രണ്ടു ഗോളുകൾ മാത്രമേ വഴങ്ങിയുള്ളു. ഇരു ടീമുകൾക്കും ഒരു കിരീട സാധ്യതയുണ്ടായിരുന്ന ടൂര്ണമെന്റായിരുന്നു കോപ്പ ഇറ്റാലിയ.

Previous articleകാമറൂണ്‍ ബോയസിന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ജയം സ്വന്തമാക്കി റെനഗേഡ്സ്
Next articleചെൽസിയെ നാണം കെടുത്തി ബൗൺമൗത്ത്‌