കോപ ഇറ്റാലിയ സെമി, ആദ്യ പാദത്തിൽ ഇന്ററിനെ നാപോളി വീഴ്ത്തി

- Advertisement -

കോപ ഇറ്റാലിയ സെമി ഫൈനലിൽ നാപോളിക്ക് മുൻതൂക്കം. ആദ്യ പാദത്തിൽ ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിരോയിൽ ചെന്ന് ഇന്ററിനെ വീഴ്ത്താൻ നാപോളിക്ക് ആയി. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നാപോളിയുടെ വിജയം. വലിയ ടീമുകൾക്ക് എതിരെ തിളങ്ങുന്ന ഗട്ടൂസോ തന്ത്രം ഇന്നലെയും വിജയിക്കുന്നതാണ് കണ്ടത്.

മത്സരത്തിന്റെ 57ആം മിനുട്ടിൽ റുയിസ് ആണ് നാപോളിയുടെ വിജയ ഗോളായി മാറിയ ഗോൾ നേടിയത്. കൂടുത അവസരങ്ങൾ സൃഷ്ടിച്ചത് ഇന്റർ ആയിരുന്നു എങ്കിലും വിജയം നാപോളിക്ക് ഒപ്പം നിന്നു. മാർച്ച് ആറിന് ആണ് രണ്ടാം പാദ മത്സരം നടക്കുക. ഇന്ന് രണ്ടാം സെമിയിൽ യുവന്റസ് എ സി മിലാനെ നേരിടും.

Advertisement