കോപ ഇറ്റാലിയയിൽ ഇന്ന് രണ്ടാം സെമി, ഫൈനൽ തേടി ഇന്ററും നാപോളിയും

- Advertisement -

കോപ ഇറ്റാലിയ സെമി ഫൈനലിൽ ഇന്ന് നാപോളിയും ഇന്റർ മിലാനും ഏറ്റുമുട്ടും. ഫൈനലിൽ ആരാകും യുവന്റസിന്റെ എതിരാളികൾ എന്ന് ഇന്ന് അറിയാൻ ആകും. സ്വന്തം ഹോം ഗ്രൗണ്ടിൽ നടകുന്ന മത്സരത്തിൽ നാപോളിക്ക് ആകും മുൻതൂക്കം. ആദ്യ പാദത്തിൽ ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിരോയിൽ ചെന്ന് ഇന്ററിനെ വീഴ്ത്താൻ നാപോളിക്ക് ആയിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നാപോളിയുടെ അന്നത്ത്ർ വിജയം.

ഇന്ന് ഒരു സമനില കൊണ്ട് നാപോളിക്ക് ഫൈനലിലേക്ക് എത്താൻ ആകും. നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കുന്നതിനാൽ താരങ്ങളുടെ ഫിറ്റ്നെസ് രണ്ട് ടീമുകൾക്കും പ്രശ്നമായിരിക്കും. ഇന്റർ മിലാൻ നിരയിൽ ലുകാകുവും മാർട്ടിനെസും ഒക്കെ ഇന്ന് ഇറങ്ങും. പരിക്ക് മാറി എത്തിയ സാഞ്ചേസും ടീമിൽ ഇടം നേടാൻ സാധ്യതയുണ്ട്. ഇന്ന് രാത്രി 12.30നാണ് മത്സരം. കളി തത്സമയം യൂടൂബിലൂടെ കാണാം.

Advertisement