നാലു വർഷം തുടർച്ചയായി നേടിയ കോപ ഇറ്റാലിയയിൽ നിന്ന് യുവന്റസ് പുറത്ത്

- Advertisement -

യുവന്റസിന് അപ്രതീക്ഷിതമായൊരു വമ്പൻ പരാജയം. ഇന്ന് കോപ ഇറ്റാലിയ ക്വാർട്ടറികാണ് അലെഗ്രിയുടെ ടീം നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്. മികച്ച ഫോമിൽ ഉള്ള അറ്റലാന്റ ആയിരുന്നു ഇന്ന് യുവന്റസിന്റെ എതിരാളികൾ. ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ വിജയം തന്നെ അറ്റലാന്റ സ്വന്തമാക്കി. കഴിഞ്ഞ നാലു വർഷങ്ങളിലും യുവന്റസ് ആയിരുന്നു കോപ ഇറ്റാലിയ ചാമ്പ്യൻസ്.

അവസാന ആറു മത്സരങ്ങളിൽ പരാജയമറിയാതെ ആയിരുന്നു അറ്റലാന്റ ഇന്ന് യുവന്റസിനെ നേരിടാൻ ഇറങ്ങിയത്. മികച്ച പ്രകടനം തന്നെ ക്ലബ് കഴ്ചവെച്ചു.സപാറ്റയുടെ ഇരട്ട ഗോളുകൾ ആണ് ജയത്തിൽ പ്രധാനമായത്. അവസാന 10 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ ആ‌ണ് സപാറ്റ അടിച്ചു കൂട്ടിയിട്ടുള്ളത്‌. സപാറ്റയെ കൂടാതെ കാസ്റ്റാനെയും അറ്റലാന്റയ്ക്കായി ഗോൾ നേടി. ലീഗിൽ യുവന്റസിനെ നേരിട്ടപ്പോൾ 2-2ന്റെ സമനില പിടിക്കാനും അറ്റലാന്റയ്ക്ക് ആയിരുന്നു. ഈ സീസണിൽ ആദ്യമായാണ് ഇറ്റലിയിൽ യുവന്റസ് ഒരു മത്സരം തോൽക്കുന്നത്.

Advertisement