ഇറ്റാലിയൻ കപ്പ് തേടി യുവന്റസ് ഇന്ന് അറ്റലാന്റയ്ക്ക് എതിരെ

Img 20210519 131943
- Advertisement -

സീസണിൽ ആദ്യ പ്രധാന കിരീടം ലക്ഷ്യമാക്കി യുവന്റസും പിർലോയും ഇന്ന് ഇറങ്ങും. ഇന്ന് നടക്കുന്ന കോപ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയാണ് യുവന്റസിന്റെ എതിരാളികൾ‌. അവസാന രണ്ടു സീസണിലും കോപ ഇറ്റാലിയ കിരീടം നേടാൻ കഴിയാതിരുന്ന യുവന്റസ് ഇന്ന് കിരീടം നേടാൻ ഉറച്ചാണ് ഇറങ്ങുന്നത്‌. ലീഗ് കിരീടം എന്തായാലും നേടാൻ കഴിയില്ല എന്ന് ഉറപ്പായ യുവന്റസിന് ഇനി ഈ കിരീടം മാത്രമാണ് ഒരു പ്രതീക്ഷ.

ഇതിനു മുമ്പ് 13 തവണ ഇറ്റാലിയൻ കപ്പ് നേടിയിട്ടുള്ള ടീമാണ് യുവന്റസ്. എതിരാളികളായ അറ്റലാന്റ ഇതിനു മുമ്പ് ഒരു തവണ മാത്രമാണ് കോപ ഇറ്റാലിയ നേടിയിട്ടുള്ളത്. 1962-63 സീസണാായിരുന്നു അത്. അടുത്ത കാലത്തായി അറ്റലാന്റ നടത്തുന്ന പ്രകടനങ്ങൾക്ക് അടിവര ഇടാൻ അവർക്ക് ഈ ട്രോഫി കൊണ്ടാകും. ലീഗിലെ പ്രകടനങ്ങൾ നോക്കിയാൽ യുവന്റസിനേക്കാൾ മികച്ച ഫോമിൽ കളിക്കുന്ന ടീമാണ് അറ്റലാന്റ. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.

Advertisement