യൂറോ കോപ്പ ചാമ്പ്യന്മാരുടെ പോരാട്ടം ലണ്ടണിൽ വെച്ച്

യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ചാമ്പ്യൻമാർ തമ്മിലുള്ള പുതിയ ഇന്റർകോണ്ടിനെന്റൽ ഫൈനലിന്റെ ആദ്യ പതിപ്പിന് ലണ്ടന് ആതിഥേയത്വം വഹിക്കുമെന്ന് യുവേഫ ബുധനാഴ്ച അറിയിച്ചു. ജൂൺ ഒന്നിന് നടക്കുന്ന മത്സരത്തിൽ കോപ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും യൂറോ ചാമ്പ്യന്മാരായ ഇറ്റലിയും ആണ് നേർക്കുനേർ വരുന്നത്. ലണ്ടണിലെ വെംബ്ലി ആകും മത്സരത്തിന് വേദിയാവുക. ജൂലൈയിൽ നടന്ന കോപ്പ അമേരിക്കയിൽ ബ്രസീലിനെ തോൽപ്പിച്ച് ആയിരുന്നു അർജന്റീന തങ്ങളുടെ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു കോപ കിരീടം ഉയർത്തിയത്. ഇംഗ്ലണ്ടിനെ ഫൈനലിൽ തോൽപ്പിച്ച് ആയിരുന്നു ഇറ്റലി യൂറോ കപ്പ് നേടിയത്.

Exit mobile version