ബാഴ്സയിൽ പരിക്ക് തുടരുന്നു, ടെർ സ്റ്റെഗണും കോപ്പ ഡെൽ റെ ഫൈനൽ കളിക്കില്ല

കോപ്പ ഡെൽ റെ ഫൈനലിന് മുന്നോടിയായി ബാഴ്സക്ക് കനത്ത തിരിച്ചടി. ഒന്നാം നമ്പർ ഗോളി ആന്ദ്രെ ടെർ സ്റ്റെഗന് പരിക്ക് കാരണം കളിക്കാനാവില്ലെന്ന് ബാഴ്സലോണ സ്ഥിതീകരിച്ചു. ശനിയാഴ്ച വലൻസിയക് എതിരെയാണ് ബാഴ്സയുടെ ഫൈനൽ.

കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. രണ്ടാം നമ്പർ ഗോളി കാസ്പർ സില്ലസെൻ കോപ്പ ഡെൽ റെ സെമി ഫൈനലിൽ പരിക്ക് കാരണം കളിച്ചിരുന്നില്ല. എങ്കിലും സില്ലേസൻ ഫൈനൽ കളിക്കാൻ കായിക ക്ഷമത വീണ്ടെടുത്തതായി ബാഴ്സ അറിയിച്ചിട്ടുണ്ട്.

ടെർ സ്റ്റെഗന് പുറമെ പരിക്കേറ്റ ലൂയിസ് സുവാരസ്, ഉസ്‌മാൻ ദമ്പലെ എന്നിവർക്കും ഫൈനൽ നഷ്ടമാകും എന്നുറപ്പാണു. എങ്കിലും ആർത്തറും, ഫിലിപ്പ് കുട്ടീഞ്ഞോയും പരിശീലനത്തിൽ മടങ്ങി എത്തിയിട്ടുണ്ട്.