കോപ്പ ഡെൽ റേ നേടിയ ബാഴ്‌സയെ അനുമോദിച്ച് സെവിയ്യ

- Advertisement -

കോപ്പ ഡെൽ റേ ഫൈനലിൽ കരുത്തരായ ബാഴ്‌സയ്ക്ക് മുന്നിൽ തകർന്നടിഞ്ഞെങ്കിലും കപ്പ് നേടിയ തങ്ങളുടെ എതിരാളികളെ അഭിനന്ദിച്ച് സെവിയ്യ രംഗത്തെത്തി. വാൻഡാ മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് സെവിയ്യയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ തങ്ങളുടെ മുപ്പതാമത്തെ കോപ്പ ഡെൽ റേ സ്വന്തമാക്കുന്നത്. പരാജയത്തിന് ശേഷം ട്വിറ്ററിലൂടെയാണ് സെവിയ്യ ബാഴ്‌സയെ അനുമോദിച്ചത്.

തുടർച്ചയായ നാലാം കോപ്പ ഡെൽ റേ കിരീടമാണ് ബാഴ്‌സനേടുന്നത്. സുവാരസിന്റെ ഇരട്ട ഗോളുകൾക്കൊപ്പം ലയണൽ മെസി, ആന്ദ്രേ ഇനിയേസ്റ്റ, ഫിലിപ്പെ കുട്ടിഞ്ഞ്യോ എന്നിവരും ബാഴ്‌സയ്ക്ക് വേണ്ടി ഗോളടിച്ചു. വിന്സെസൊ മൊണ്ടേലയുടെ സെവിയ്യയെ എല്ലാ മേഖലകളിലും കീഴ്പ്പെടുത്തിയാണ് ബാഴ്‌സ കപ്പടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement