കോപ്പ ഡെൽ റേ : റയൽ മാഡ്രിഡ് കോർട്ടർ ഫൈനലിൽ

- Advertisement -

കോപ്പ ഡെൽ റേ രണ്ടാം പാദ പ്രീ കോർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിന് സമനില. പക്ഷെ ഇരു പാദങ്ങളിലുമായി 5-2 ന് ജയിച്ച റയൽ കോർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ സാന്റിയാഗോ ബെർണാബുവിൽ 2-2 ന് റയൽ എതിരാളികളായ നുമാൻസിയായോട് സമനില വഴങ്ങുകയായിരുന്നു. റായലിനായി ലൂകാസ് വാസ്‌കേസാണ് രണ്ടു ഗോളുകളും നേടിയത്.

ആദ്യ പാദത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ജയിച്ച റയൽ യുവ നിരയെയാണ് കളത്തിൽ ഇറക്കിയത്. റൊണാൾഡോയും, ബെയ്‌ലും, ഇസ്കോയും , ബെൻസീമയും അടക്കമുള്ള താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച സിദാൻ വാസ്‌കേസ്, അസെൻസിയോ, ബോയ മയൊരാൾ എന്നിവർക്ക് അവസരം നൽകി. 10 ആം മിനുട്ടിൽ വാസ്‌കേസ് ആദ്യ ഗോൾ നേടിയെങ്കിലും ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ട് മുൻപേ ഗില്ലെർമോയിലൂടെ നുമാൻസിയ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയിൽ 59 ആം മിനുട്ടിൽ വാസ്‌കേസ് തന്നെ വീണ്ടും റയലിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും 82 ആം മിനുട്ടിൽ ഗില്ലെർമോ വീണ്ടും സന്ദർശകരെ ഒപ്പമെത്തിക്കുകയായിരുന്നു.
ഇന്ന് പ്രീ കോർട്ടർ ഫൈനലിൽ ബാഴ്സ സെൽറ്റ വിഗോയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement