കോപ ഡെൽ റേ സെമി ഫിക്സ്ചർ ആയി, സ്പാനിഷ് വമ്പന്മാർ ഇല്ലാത്ത അപൂർവ്വ സെമി

കോപ ഡെൽ റേ സെമി ഫൈനലുകൾ തരുമാനം ആയി. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡോ ബാഴ്സലോണയോ ഇല്ലാതെ ഒരു സെമി ഫൈനൽ പത്തു വർഷത്തിനിടയിൽ ഇത് ആദ്യാമാണ്‌. റയലും ബാഴ്സലോണയും മാത്രമല്ല അത്ലറ്റിക്കോ മാഡ്രിഡും ഒപ്പം നിലവിലെ കോപ ഡെൽ റേ ചാമ്പ്യന്മാരായ വലൻസിയയും ഒന്നും ഇത്തവണ സെമിയിൽ ഇല്ല.

ഇത്തവണ അത്ലറ്റിക് ബിൽബാവോ, ഗ്രാനഡ, റയൽ സോസിഡാഡ് ഒപ്പം കുഞ്ഞന്മാരായ മിറാണ്ടസ് എന്നിവരാണ് സെമിയിൽ ഉള്ളത്. സെമിയിൽ അത്ലറ്റിക്ക് ബിൽബാവോ ഗ്രാനഡയെയും, മിറാണ്ടസ് റയൽ സോസിഡാഡിനെയും നേരിടും. ഫെബ്രുവരി 12നും 13നും ആയാകും സെമി ഫൈനലിന്റെ ആദ്യ പാദം നടക്കുക. മാർച്ച് 4,5 തീയതികളിൽ രണ്ടാം പാദവും നടക്കും.

ബാഴ്സയുടെ കഷ്ടകാലം തുടരുന്നു, കോപ ഡെൽ റേയിൽ നിന്നു പുറത്ത്

റയൽ മാഡ്രിഡിനു പിന്നാലെ ബാഴ്സലോണയും കോപ ഡെൽ റേയിൽ സെമി ഫൈനൽ കാണാതെ പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോ ആണ് ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. സെറ്റൊയന്റെ കീഴിൽ വിജയങ്ങൾ കണ്ടെത്താൻ കഷ്ടപ്പെടുന്ന ടീമായി ബാഴ്സലോണ മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നലെ ഒരു ഇഞ്ച്വറി ടൈം ഗോളിൽ ആയിരുന്നു അത്ലറ്റികിന്റെ വിജയം.

മത്സരത്തിന്റെ അവസാന നിമിഷം ഇനാകി വില്യം ആണ് വിജയ ഗോൾ നേടി 1-0ന്റെ വിജയം സ്വന്തമാക്കിയത്. മെസ്സിയും ഗ്രീസ്മാനും ഒക്കെ ഇറങ്ങി എങ്കിലും ഒരു ഗോൾ കണ്ടെത്താൻ ബാഴ്സക്ക് ആയില്ല. 70 ശതമാനത്തോളം പൊസഷൻ ഇന്നലെയും ബാഴ്സലോണക്ക് ഉണ്ടായിരുന്നു. ടീം തോറ്റെങ്കിലും നല്ല കളിയാണ് കാഴ്ചവെച്ചത് എന്ന് പരിശീലകൻ സെറ്റിയെൻ പറഞ്ഞു. പത്തു വർഷത്തിനിടെ ഇതാദ്യമായാകും ബാഴ്സലോണയും റയൽ മാഡ്രിഡും കോപ ഡെൽ റേയുടെ സെമിയിൽ എത്താതെ ആകുന്നത്.

ഏഴ് ഗോൾ ത്രില്ലറിൽ റയൽ മാഡ്രിഡ് കോപ്പ ഡെൽ റേയിൽ നിന്ന് പുറത്ത്

സ്പെയിനിൽ ചരിത്രമെഴുതി റയൽ സോസിദാദ്. 4-3 വമ്പൻ ജയവുമായാണ് കോപ്പ ഡെൽ റേയുടെ സെമി ഫൈനലിൽ റയൽ സോസിദാദ് കടന്നത്. അപ്രതീക്ഷിതമായാണ് സിദാനും സംഘത്തിനും പരാജയമേറ്റുവാങ്ങേണ്ടി വന്നത്. സോസിദാദിനായി മുൻ റയൽ മാഡ്രീഡ് താരം മാർട്ടിൻ ഒർഡേഗാർഡ് ഗോളടിച്ചപ്പോൾ അലക്സാണ്ടർ ഐസക്ക് രണ്ടാം പകുതിയിൽ ഇരട്ട ഗോളുമായി തിളങ്ങി ഏറെ വൈകാതെ മൈക്കൽ മെറീനോയും റയൽ സോസിദാദിനായി സ്കോർ ചെയ്തു.

റയലിന് വേണ്ടി മാഴ്സലോയും റോഡ്രിഗോയും നാച്ചോയുമാണ് സ്കോർ ചെയ്തത്. ഒക്ടോബറിൽ മയ്യോർക്കയോട് തോറ്റ ശേഷം ആദ്യമായാണ് റയൽ സ്പെയിനിൽ പരാജയപ്പെടുന്നത്. ഏറെ നാടകീയതകൾ നിറഞ്ഞ മത്സരം അവസാനത്തോടടുത്തപ്പോൾ ഗോരോസാബെൽ ചുവപ്പ് കണ്ട് പുറത്തായി. കോപ്പ നേടാൻ റയലിന് ഇത് ആറാം വർഷവും സാധിക്കാതിരിക്കുകയാണ്. സോസിദാദ് നേടിയ 3-0 ലീഡ് സിദാനെയും സംഘത്തെയും ഞെട്ടിച്ചിട്ടുണ്ട്.

കോപ്പ ഡെൽ റെ ക്വാർട്ടർ ഫൈനൽ ഡ്രോ, ബാഴ്സക്കും റയലിനും കാര്യങ്ങൾ എളുപ്പമാകു

കോപ്പ ഡെൽ റെ ക്വാർട്ടർ ഫൈനൽ ഡ്രോ പൂർത്തിയായപ്പോൾ വമ്പന്മാരായ ബാഴ്സലോണക്കും റയൽ മാഡ്രിഡിനും താരതമ്യേന ദുർബലരായ എതിരാളികൾ. നിലവിലെ ചാമ്പ്യന്മാരായ വലൻസിയക്കും ബാഴ്സ, റയൽ ടീമുകളെ നേരിടേണ്ടതില്ല എന്നത് ആശ്വാസമാകും.

ബാഴ്സലോണക്ക് എതിരാളികൾ അത്ലറ്റിക് ക്ലബ്ബാണ്. ബാഴ്സക്ക് എവേ മത്സരം ആണെങ്കിൽ റയലിന് സ്വന്തം മൈതാനത്ത് റയൽ സോസീഡാഡ് ആണ് എതിരാളികൾ. വലൻസിയ എവേ മത്സരത്തിൽ ഗ്രനാടയെ നേരിടും. വയ്യ റയൽ എവേ മത്സരത്തിൽ മിറൻഡസിനെയാണ് നേരിടുക.

ഇരട്ട ഗോളുകളുമായി മെസ്സി, ബാഴ്സ കോപ്പ ഡെൽ റേ ക്വാർട്ടറിൽ

ഗോൾ മഴ പെയ്യിച്ച് വമ്പൻ ജയവുമായി ബാഴ്സലോണ കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ കടന്നു. എതിരില്ലാത്ത 5 ഗോളുകൾക്ക് ലഗാനെസിനെ പരാജയപ്പെടുത്തിയാണ് ബാഴ്സ ക്വാർട്ടറിൽ കടന്നത്. ഇരട്ട ഗോളുകൾ നേടിയ ലയണൽ മെസ്സി ഒരു ഗോളിന് വഴിയിരുക്കുകയും ചെയ്തു.

സ്ട്രോങ്ങ് ലൈനപ്പുമായി ഇറങ്ങിയ ബാഴ്സക്ക് നാല് മിനുട്ടിൽ ഗോളടി തുടങ്ങാൻ സാധിച്ചു. നാലാം മിനുട്ടിൽ അന്റോണിൻ ഗ്രീസ്മാനിലൂടെ ബാഴ്സ തുടങ്ങി. 27 ആം മിനുട്ടിൽ ക്ലെമന്റ് ലെഗ്ലെറ്റ് സ്കോർ ചെയ്തു. ആദ്യ പകുതി 2 ഗോൾ ലീഡ് പിടിച്ച ബാഴ്സ രണ്ടാം പകുതിയിൽ മുന്നടിച്ചു. ആദ്യം മെസ്സി 59ആം മിനുട്ടിൽ ഗോളടിച്ചാരംഭിച്ചു. പിന്നാലെ പകരക്കാരനായി എത്തിയ ആർതറും ഗോളടിച്ചു. 89 ആം മിനുട്ടിൽ മെസ്സി രണ്ടാം ഗോളിലൂടെ ജയം ഉറപ്പീച്ചു.

പുതിയ പരിശീലകൻ സെറ്റിയയന്റെ കീഴിൽ ആദ്യ പരാജയം ഏറ്റുവാങ്ങിയ ബാഴ്സ വമ്പൻ തിരിച്ച് വരവാണ് ഇന്ന് നടത്തിയത്. വലൻസിയ 2-0 നാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ആ തോൽവിയിലൂടെ ലീഗിൽ റയലിന് മൂന്ന് പോയന്റ് പിന്നിലേക്ക് പോയി ബാഴ്സലോണ. ലാ ലീഗയിൽ ഇനി ലെവന്റെയാണ് ബാഴ്സയുടെ എതിരാളികൾ.

കോപ ഡെൽ റേയിൽ റയൽ മാഡ്രിഡ് ക്വാർട്ടറിൽ

സ്പെയിനിലെ തങ്ങളുടെ മികച്ച ഫോം റയൽ മാഡ്രിഡ് തുടരുന്നു. ഇന്നലെ കോപ ഡെൽ റേയിൽ ഇറങ്ങിയ റയൽ മാഡ്രിഡ് എതിരാളികളായ റയൽ സരഗോസയെ എളുപ്പത്തിൽ തന്നെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. പ്രധാന താരങ്ങൾ പലർക്കും വിശ്രമം നൽകിയാണ് റയൽ ഇന്നലെ ഇറങ്ങിയത്. എന്നിട്ടും എളുപ്പത്തിൽ ജയം കണ്ടെത്താൻ സിദാന്റെ ടീമിനായി.

വരാനെ, ലൊകാസ് വാസ്കസ്,വിനീഷ്യസ് എന്നിവരും ബെൻസീമയും റയലിനു വേണ്ടി ഗോളടിച്ചു തിളങ്ങി. ബെൻസീമ കളിയുടെ അവസാന 17 മിനുട്ട് മാത്രമാണ് കളിച്ചത്. മാർസെലോ ഈ മത്സരത്തോടെ റയൽ മാഡ്രിഡിൽ 500 മത്സരങ്ങൾ എന്ന വലിയ നേട്ടത്തിലും എത്തി.

മൂന്നാം ഡിവിഷൻ ടീമിനോട് തോറ്റ് അത്ലറ്റിക്കോ മാഡ്രിഡ് കോപ ഡെൽ റേയിൽ നിന്ന് പുറത്ത്

സ്പെയിനിലെ വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് ഇന്നലെ നിരാശയുടെ രാത്രി ആയിരുന്നു. ഇന്നലെ കോപ ഡെൽ റേയിൽ ഇറങ്ങിയ അത്ലറ്റിക്കോ കുഞ്ഞന്മാരായ‌ കൾചറൽ ലിയോണെസയോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിയോണെസയുടെ വിജയം.

മത്സരത്തിന്റെ 62ആം മിനുട്ടിൽ കൊറേയയിലൂടെ അത്ലറ്റിക്കോ തന്നെയാണ് ആദ്യ ലീഡ് എടുത്തത്. എന്നാൽ വിടാതെ പൊരുതിയ ലിയോണെസ കളിയുടെ 83ആം മിനുട്ടിൽ കസ്റ്റനെഡയുടെ ഗോളിൽ സമനില പിടിച്ചു. നിശ്ചിത സമയം കഴിഞ്ഞ് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 108ആം മിനുട്ടിൽ സെർജിയോ ബെനിറ്റോയിലൂടെ കൾചറലിന്റെ വിജയ ഗോളും വന്നു. ഗോളടിക്കാൻ ഈ സീസണിൽ കഷ്ടപ്പെടുന്ന സിമിയോണിയുടെ ടീം ഇന്നലെയും ഒരുപാട് അവസരങ്ങളാണ് തുലച്ചു കളഞ്ഞത്.

കോപ ഡെൽ റേയിൽ റയൽ മാഡ്രിഡ് മുന്നോട്ട്

സ്പെയിനിലെ തങ്ങളുടെ മികച്ച ഫോം റയൽ മാഡ്രിഡ് തുടരുന്നു. ഇന്നലെ കോപ ഡെൽ റേയിൽ ഇറങ്ങിയ റയൽ മാഡ്രിഡ് യു ഡി സാലമങ്കയെ എളുപ്പത്തിൽ തന്നെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. പ്രധാന താരങ്ങൾ പലർക്കും വിശ്രമം നൽകിയാണ് റയൽ ഇന്നലെ ഇറങ്ങിയത്.

ബെയ്ലും ബ്രാഹിം ഡയസും റയലിനു വേണ്ടി ഗോളടിച്ചു തിളങ്ങി. ഒരു സെൽഫ് ഗോളും സിദാന്റെ ടീമിന് സംഭാവനയായി ലഭിച്ചു. റൊമേരോ മൊറില്ലോ ആണ് സലമങ്കയുടെ ആശ്വാസ ഗോൾ നേടിയത്.

ഇബിസയുടെ ഷോക്കിൽ നിന്ന് ഗ്രീസ്മൻ ബാഴ്സയെ രക്ഷിച്ചു

കോപ ഡെൽറെയിൽ ഇന്ന് ബാഴ്സലോണ ഒരു നാണക്കേട് തന്നെ നേരിടേണ്ടി വന്നേനെ. ഇന്ന് കുഞ്ഞന്മാരായ ഇബിസയെ നേരിട്ട ബാഴ്സലോണ 72 മിനുട്ടോളം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ന് വിജയം സ്വന്തമാക്കിയത്. തുടക്കത്തിൽ 9ആം മിനുട്ടിൽ ആയിരുന്നു ബാഴ്സലോണയെ ഞെട്ടിച്ച് ഗോൾ ഇബിസ നേടിയത്. കബലെയുടെ വകയായിരുന്ന്യ് ആ ഗോൾ.

മെസ്സിയും സുവാരസും ഒന്നുമില്ലാത്ത ബാഴ്സലോണ ടൂർണമെന്റിൽ നിന്ന് പുറത്തേക്കാണോ എന്ന ഭയം വരെ ബാഴ്സലോണ ആരാധകർക്ക് തോന്നി. അപ്പോഴാണ് ഗ്രീസ്മൻ രക്ഷയ്ക്ക് എത്തിയത്. 72ആം മിനുട്ടിൽ ഡിയോങിന്റെ പാസിൽ നിന്നായിരുന്നു ഗ്രീസ്മന്റെ ആദ്യ ഗോൾ. പിന്നാലെ ഇഞ്ച്വറിൽ ടൈമിൽ ഇബിസയുടെ ഹൃദയം തകർത്തുകൊണ്ട് ഗ്രീസ്മൻ വിജയ ഗോളും നേടി.

കോപ ഡെൽ റേ മൂന്നാം റൗണ്ട് ഫിക്സ്ചർ എത്തി, ബാഴ്സക്കും റയലിനും എളുപ്പം

കോപ ഡെൽ റേ മൂന്നാം റൗണ്ട് മത്സരങ്ങൾക്കായുള്ള ഫിക്സ്ചറുകൾ തീരുമാനമായി. ലാലിഗയിൽ വൻ ക്ലബ്ബുകൾക്കെല്ലാം ചെറിയ എതിരാളികളെയാണ് കിട്ടിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ബാഴ്സലോണക്ക് യു ഡി സി ഇബിസ ആണ് എതിരാളികൾ. റയൽ മാഡ്രിഡിനെ യുണിയനിസ്റ്റാസ് എഫ് സി നേരിടും. സി ഡി ലിയെനോസ ആണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ.

നിലവിലെ ചാമ്പ്യന്മാരായ വലൻസിയ ലോഗ്രോൺസിനെ നേരിടും. ഈ മാസം അവസാനമായിരിക്കും മൂന്നാം റൗണ്ട് മത്സരങ്ങൾ നടക്കുക.

ഫിക്സ്ചറുകൾ;

Ibiza-Barcelona

Logroñés-Valencia

Cultural Leonesa-Atlético de Madrid

Unionistas-Real Madrid

Ebro-Leganés

Badajoz-Eibar

Badalona-Granada

Recreativo-Osasuna

Ray Vallecano-Betis

Mirandés-Celta

Tenerife-Valladolid

Girona-Villarreal

Elche-Athletic

Zaragoza-Mallorca

Seville-Levante

Real Sociedad-Espanyol

ബാഴ്സക്കും മെസ്സിക്കും കണ്ണീർ, കോപ ഡെൽ റേ കിരീടം വലൻസിയക്ക്!!

ബാഴ്സലോണയുടെ സീസണ് ദാരുണമായ അന്ത്യം. ഇന്ന് സീസണിലെ ഡൊമസ്റ്റിക്ക് ഡബിൾ സ്വന്തമാക്കാം എന്ന് കരുതി കോപ ഡെൽ റേ ഫൈനലിന് ഇറങ്ങിയ ബാഴ്സലോണക്ക് പിഴച്ചു. ഈ സീസണിൽ പലരെയും ഞെട്ടിച്ച വലൻസിയ അവസാനം ബാഴ്സലോണയെ തകർത്തു കൊണ്ട് കോപ ഡെൽ റേ കിരീടം ഉയർത്തി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വലൻസിയയുടെ വിജയം.

ആദ്യ പകുതിയിൽ തന്നെ പിറ‌ന്ന രണ്ടു ഗോളുകളാണ് വലൻസിയയെ വിജയത്തിലേക്ക് നയിച്ചത്‌. 23ആം മിനുട്ടിൽ ഗമീറോയും 33ആം മിനുട്ടിൽ റോഡ്രിഗോയും ആയിരുന്നു സിലെസനെ കീഴ്പ്പെടുത്തി വലൻസിയക്കു വേണ്ടി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ വിഡാലിനെയും മാൽകോമിനെയും ഇറക്കി കളി മാറ്റാൻ വാല്വെർഡെ ശ്രമിച്ചു എങ്കിലും കളി മാറിയില്ല.

കളിയുടെ 73ആം മിനുട്ടിൽ മെസ്സി നേടിയ ഗോൾ ബാഴ്സലോണക്ക് പ്രതീക്ഷ നൽകിയെങ്കിലും ആ പ്രതീക്ഷ ഫലം കണ്ടില്ല. വലൻസിയക്ക് അവസാനം കിട്ടിയ സുവർണ്ണാവസരങ്ങൾ തുലച്ചില്ലായിരുന്നു എങ്കിൽ ഇതിലും വലിയ സ്കോറിന് ബാഴ്സലോണ പരാജയപ്പെട്ടേനെ‌. വലൻസിയയുടെ എട്ടാമത്തെ കോപ ഡെൽ റേ കിരീടമാണിത്.

പരിക്കേറ്റവരെയും ഉൾപ്പെടുത്തി ഫൈനലിനായുള്ള ബാഴ്സലോണ സ്ക്വാഡ്

ഇന്ന് നടക്കുന്ന കോപ ഡെൽ റേ ഫൈനൽ പോരാട്ടത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. സ്പെയിനിലെ ഡബിൾ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ബാഴ്സലോണ 25 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്ക് കാരണം ഇന്ന് കളത്തിലിറങ്ങാൻ പറ്റില്ല എന്ന് ഉറപ്പായ പലരെയും സ്ക്വാഡിൽ ബാഴ്സലോണ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടെർ സ്റ്റേഗൻ, സുവാരസ്, ഡെംബലെ, ആർതർ, കൗട്ടീനോ, റഫീന, പ്രിൻസ് ബോട്ടങ് തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലാണെങ്കിലും ടീമിൽ ഉണ്ട്‌. വലൻസിയയെ ആണ് ബാഴ്സലോണ ഇന്ന് ഫൈനലിൽ നേരിടുക.

ബാഴ്സലോണ സ്ക്വാഡ്;

Exit mobile version