ലയണൽ മെസ്സിയില്ലാതെ ബാഴ്‌സലോണ കോപ്പ ഡെൽ റേയിൽ

കോപ്പ ഡെൽ റെയിൽ സൂഓപ്പർ താരം ലയണൽ മെസ്സിയില്ലാതെ ബാഴ്‌സലോണയിറങ്ങുന്നു. ക്വാർട്ടർ ഫൈനലിന്റെ ആദ്യ പകുതിയിൽ ബാഴ്‌സയ്ക്ക് എതിരാളികൾ സെവിയ്യയാണ്. ലെവന്റെയെ പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ ക്വാർട്ടറിൽ എത്തിയത്. അത്‌ലറ്റിക്ക് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് സെവിയ്യ ക്വാർട്ടറിൽ എത്തിയത്. മെസ്സിയോടൊപ്പം സെർജിയോ ബുസ്ക്വെറ്റ്സും സെവിയ്യക്കെതിരായ സ്‌ക്വാഡിലില്ല.

ലാ ലീഗയിൽ ലെഗാൻസിനെതിരായ മത്സരത്തിൽ 65th-മിനുട്ടിലാണ് മെസ്സി കളത്തിൽ ഇറങ്ങിയത്.  ബാഴ്‌സലോണയുടെ വിന്റർ സൈനിങ്‌ കെവിൻ പ്രിൻസ് ബോട്ടാങ്ങ് ബാഴ്‌സയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. ഇറ്റാലിയൻ ക്ലബായ സാസുവോളയിൽ നിന്നും സീസൺ അവസാനം വരെ ലോണിലാണ് താരം ക്യാമ്പ് നൗവിലെത്തിയത്.

Exit mobile version