കോപ ഡെൽ റേ സെമിയിൽ എൽ ക്ലാസികോ പോരാട്ടം

കോപ ഡെൽ റേ സെമിയിൽ സ്പാനിഷ് ലീഗിൽ വമ്പന്മാർ നേർക്കുനേർ വരും. ഇന്ന് നടന്ന നറുക്കിൽ ആണ് സെമിയിൽ എൽ ക്ലാസികോ ആകുമെന്ന് തീരുമാനമായത്. ബാഴ്സലോണയും റയൽ മാഡ്രിഡും സെമിയിൽ ഏറ്റുമുട്ടും എന്നത് ഫുട്ബോൾ ലോകത്തിനും സന്തോഷ വാർത്തയാണ്. രണ്ട് തവണ ഇരുടീമുകളും ഏറ്റുമുട്ടും.

ആദ്യ പാദം ഫെബ്രുവരി ആറിന് ബാഴ്സലോണയുടെ ഹോമിൽ ആകും നടക്കുക. രണ്ടാം പാദം ഫെബ്രുവരി 27ന് ബെർണബെവുവിൽ വെച്ചും നടക്കും. രണ്ടാം സെമിയിൽ റയൽ ബെറ്റിസ് വലൻസിയയെ ആണ് നേരിടുക. റയൽ ബെറ്റിസിന്റെ ഹോമിലാകും ആ‌ സെമിയിലെ ആദ്യ പാദം നടക്കുക. കോപ ഡെൽ റേയിൽ ഇതിനു മുമ്പ് 33 തവണ എൽ ക്ലാസികോ നടന്നിട്ടുണ്ട്. അതിൽ 14 തവണ ബാഴ്സലോണ വിജയിച്ചപ്പോൾ 12 തവണയാണ് റയൽ മാഡ്രിഡ് ജയിച്ചത്.

Exit mobile version