
സ്പാനിഷ് ക്ലബുകളുടെ പോരാട്ടമായ കോപ ഡെൽ റെ ടൂർണമെന്റിന്റെ മത്സര ക്രമം മാറുന്നു. 2019-20 സീസൺ മുതലാകും കോപ ഡെൽ റേ നടത്തിപ്പ് രീതി മാറുക. ഇപ്പോൾ സെമി ഫൈനൽ വരെ രണ്ട് പാദങ്ങളായാണ് കോപ ഡെൽ റെ പോരാട്ടം നടക്കുന്നത്. എന്നാൽ അതു മാറ്റാനാണ് ടൂർണമെന്റ് കമ്മിറ്റിയുടെ തീരുമാനം. മത്സരം കുറച്ച് താരങ്ങൾക്ക് ആശ്വാസം ഏകുക എന്ന ലക്ഷ്യത്തോടെ റൗണ്ട് ഓഫ് 32 മുതൽ ക്വാർട്ടർ ഫൈനൽ വരെ ഇനി ഒറ്റ മത്സരമായായിരിക്കും കോപ ഡെൽ റേ നടക്കുക.
ഇംഗ്ലണ്ടിലെ എഫ് എ കപ്പ് പോലെ നറുക്കിലൂടെ ഏതെങ്കിലും ഒരു ടീമിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാകും ക്വാർട്ടർ വരെയുള്ള മത്സരങ്ങക്ക് ഇനി നടക്കുക. ഈ വരുന്ന സീസണിൽ ഇപ്പോൾ നിലവിലുള്ള രീതി തുടരുവാനും യോഗത്തിൽ തീരുമാനമായി. അവസാന നാലു വർഷവും ബാഴ്സലോണയാണ് കോപ ദെൽ റേ കിരീടം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ഫൈനലിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് സെവിയ്യയെ ആയിരുന്നു ബാഴ്സലോണ പരാജയപ്പെടുത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial