
കോപ്പ ഡെൽ റേ രണ്ടാം പാദത്തിൽ റയൽ മുർസിയയെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപിച്ച് ബാഴ്സലോണ അടുത്ത റൗണ്ടിലേക്ക് കടന്നു. ആദ്യ പാദത്തിൽ 3-0 ന് ജയിച്ച ബാഴ്സലോണ മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ടീമിനെ ഇറക്കിയത്. മെസ്സി, സുവാരസ്, ഇനിയേസ്റ്റ എന്നിവർക്ക് വിശ്രമം അനുവദിച്ച ബാഴ്സലോണ വെർമലൻ, ഡെന്നിസ് സുവാരസ്, സിലസ്സൻ എന്നിവർക്ക് അവസരം നൽകി.
ബാഴ്സലോണക്ക് വേണ്ടി പാകോ അൽകാസർ, ജെറാർഡ് പികെ, വിദാൽ, ഡെനിസ് സുവാരസ്, ഹോസേ അർനൈസ് എന്നിവർ ഗോൾ നേടി. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ബാഴ്സലോണ വിജയം സ്വന്തമാക്കിയത്. പക്ഷെ ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രം നേടാനാണ് ബാഴ്സലോണക്കയത്. രണ്ടാം പകുതിയിലാണ് ബാഴ്സലോണ ബാക്കി നാലു ഗോളുകളും നേടിയത്.
ശനിയാഴ്ച സെൽറ്റ വീഗക്കെതിരെയാണ് ബാഴ്സലോണയുടെ ലാ ലീഗയിലെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial