സുവാരസിന്റെ ഇരട്ട ഗോളുകൾ, കോപ്പ ഡെൽ റേ ബാഴ്‌സലോണയ്ക്ക്

- Advertisement -

ബാഴ്‌സലോണയ്ക്ക് കോപ്പ ഡെൽ റേ സ്വന്തം. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് സെവിയ്യയെ തകർത്താണ് കോപ്പ ഡെൽ റേ കിരീടം ബാഴ്‌സ സ്വന്തമാക്കിയത്. സുവാരസിന്റെ ഇരട്ട ഗോളുകൾക്കൊപ്പം ലയണൽ മെസി, ആന്ദ്രേ ഇനിയേസ്റ്റ, ഫിലിപ്പെ കുട്ടിഞ്ഞ്യോ എന്നിവരും ബാഴ്‌സയ്ക്ക് വേണ്ടി ഗോളടിച്ചു. കറ്റാലന്മാരുടെ 30 ആം കോപ്പ ഡെൽ റേ കിരീടമാണിത്.

പതിനാലാം മിനുട്ട് വരെയേ സെവിയ്യയുടെ പ്രതിരോധത്തിന് ബാഴ്‌സയെ പിടിച്ച് കെട്ടാൻ സാധിച്ചുള്ളൂ. സുവാരസിലൂടെ ആദ്യം ബാഴ്‌സ മുന്നിലെത്തി. 31 ആം മിനുട്ടിൽ ലയണൽ മെസിയുടെ വകയായിരുന്നു രണ്ടാം ഗോൾ. ആദ്യ പകുതി അവസാനിപ്പിക്കും മുൻപേ സുവാരസിലൂടെ ബാഴ്‌സ ലീഡുയർത്തി. 52 ആം മിനുട്ടിലാണ് ആന്ദ്രേ ഇനിയേസ്റ്റ ഗോളടിച്ചത്. തന്റെ കരിയറിലെ 34 ആം കിരീടമാണ് ഇനിയേസ്റ്റ സ്വന്തമാക്കിയത്. ഈ സീസണോടെ ഇനിയേസ്റ്റ ക്ലബ് വിടുമെന്ന് ഏകദേശമുറപ്പായതാണ്. ബാഴ്‌സയിലെ തന്റെ ആദ്യ കിരീടം ഫൈനൽ ഗോളിലൂടെ ഫിലിപ്പെ കുട്ടിഞ്ഞ്യോ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement