റയലിന്റെ റെക്കോർഡിനൊപ്പമെത്തി ബാഴ്‌സലോണ

- Advertisement -

സെവിയ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് കോപ്പ ഡെൽ റേ സ്വന്തമാക്കുന്നതിനോടൊപ്പം റയൽ മാഡ്രിഡിന്റെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു ബാഴ്‌സലോണ. 38 വർഷം മുൻപ് റയൽ കോപ്പ ഡെൽ റെയിൽ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് ബാഴ്‍സയെത്തിയത്.

കാസ്ടിയ്യയെ 6 -1 എന്ന മാർജിനിൽ പരാജയപ്പെടുത്തിയാണ് റയൽ വിജയ മാർജിനിൽ കോപ്പ ഡെൽ റേ റെക്കോർഡിട്ടത്. ഇന്നലെ സെവിയ്യയെ അഞ്ചു ഗോൾ മാർജിനിൽ പരാജയപ്പെടുത്തി ആ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ബാഴ്‌സലോണ.

രണ്ടു വർഷം മുൻപ് സെവിയ്യയെ തകർക്കാൻ എക്സ്ട്രാ ടൈം ബാഴ്‌സയ്ക്ക് വേണ്ടി വന്നെങ്കിൽ ഇത്തവണ ഫുൾ ടൈമിൽ തന്നെ അഞ്ച് ഗോളടിച്ച് കോപ്പ ഡെൽ റേ ബാഴ്‌സ സ്വന്തമാക്കി. മുപ്പതാം കിരീടം സ്വന്തമാക്കുന്നതിനോടൊപ്പം ഫൈനലിലെ വിന്നിങ് മാർജിനായ 5-1 സ്കോർ ലൈൻ ഒന്ന് പുതുക്കുകയും ചെയ്തു ബാഴ്‌സ. 1922. ൽ റയൽ യൂണിയനെതിരായിരുന്നു 5-1 മാർജിനിൽ കോപ്പ ഡെൽ റെയിൽ ബാഴ്‌സ വിജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement