Site icon Fanport

കോപ ഡെൽ റേയിൽ റയൽ മാഡ്രിഡ് പ്രീക്വാർട്ടറിലേക്ക്

കോപ ഡെൽ റേ റൗണ്ട് ഓഫ് 32വിൽ റയൽ മാഡ്രിഡ് അരന്ദിനയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു എവേ മത്സരത്തിലെ റയൽ മാഡ്രിഡിന്റെ വിജയം. പല പ്രധാന താരങ്ങൾക്കും വിശ്രമം നൽകി ഇറങ്ങിയ റയൽ മാഡ്രിഡിന് അനായാസം തന്നെ വിജയം ഉറപ്പിക്കാൻ ആയി. 54ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഹൊസേലു ആണ് റയൽ മാഡ്രിഡിന് ലീഡ് നൽകിയത്.

റയൽ 24 01 07 10 20 34 365

തൊട്ടടുത്ത മിനുട്ടിൽ ബ്രഹീം ഡിയസിലൂടെ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 90ആം മിനുട്ടിൽ റോഡ്രിഗോയിലൂടെ റയൽ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. അവസാനം ഒരു സെൽഫ് ഗോളിലൂടെ ആണ് ഹോം ടീം ആശ്വാസ ഗോൾ കണ്ടെത്തിയത്.

ഇന്ന് കോപ ഡെൽ റേയിൽ ബാഴ്സലോണ ബാർബസ്ട്രോയെ നേരിടും. രാത്രി 1.30നാണ് മത്സരം.

Exit mobile version