Site icon Fanport

കോപ അമേരിക്കയ്ക്ക് മുമ്പുള്ള അവസാന സൗഹൃദ മത്സരം ജയിച്ച് ചിലി

കോപ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരായ ചിലിക്ക് വിജയം. ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ ഹെയ്തിയെ ആണ് ചിലെ തോൽപ്പിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ചിലി പിന്നീട് രണ്ടാം പകുതിയിൽ തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസ് ഇല്ലാതെ ആയിരുന്നു ചിലി ഇറങ്ങിയത്.

ആദ്യ പകുതിയിൽ ബ്രയാൻ കോർടസ് ആണ് ഹെയ്തിക്കായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ വാർഗാസും ഫ്യുവൻസലിദയുമാണ് ചിലിക്കു വേണ്ടി ഗോളുകൾ നേടിയത്. വാർഗാസ് രാജ്യത്തിനു വേണ്ടി രണ്ട് വർഷത്തിനു മുമ്പായിരുന്നു അവസാനമായി ഗോൾ നേടിയത്. ഈ മത്സരത്തോടെ കോപയ്ക്കായുള്ള ചിലിയുടെ ഒരുക്കങ്ങൾ പൂർത്തിയായി.

Exit mobile version