ഉറുഗ്വേ കരുത്ത് കാട്ടി, ചാമ്പ്യന്മാരായ ചിലി വീണു

കോപ അമേരിക്കയിൽ ഇന്ന് പുലർച്ചെ നടന്ന ആവേശ പോരാട്ടത്തിൽ വിജയം ഉറുഗ്വേയ്ക്ക് ഒപ്പം. വൈരികളായ ചിലിയും ഉറുഗ്വേയും നേർക്കുനേർ വന്നപ്പോൾ ശക്തമായ പോരാട്ടം തന്നെ കാണാനായി. ഒരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ഏക ഗോളാണ് വിധി എഴുതിയത്. പി എസ് ജി സ്ട്രൈക്കർ എഡിസൺ കവാനിയാണ് കളി അവസാനിക്കാൻ എട്ടു മിനുട്ട് മാത്രം ബാക്കി നിൽക്കുമ്പോൾ വിജയ ഗോൾ നേടിയത്.

ഈ ഗോൾ ഉറുഗ്വേയെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കി. ക്വാർട്ടറിൽ പെറുവിനെ ആയിരിക്കും ഉറുഗ്വേ നേരിടുക. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചിലിക്ക് ക്വാർട്ടർ കഠിനമാകും. മികച്ച ഫോമിൽ ഉള്ള കൊളംബിയയെ ആകും ചിലി നേരിടേണ്ടി വരിക. അർജന്റീനയെ ഒക്കെ തോൽപ്പിച്ചാണ് കൊളംബിയ ഗ്രൂപ്പ് ഘട്ടം കടന്നത്.