“ചിലിയോടുള്ള സ്നേഹമാണ് സാഞ്ചേസ് ഫോമിൽ എത്താൻ കാരണം”

ചിലിയൻ ഫോർവേഡ് അലക്സിസ് സാഞ്ചേസിന്റെ ഫോമിലേക്കുള്ള വരവിന് കാരണം രാജ്യത്തോടുള്ള സ്നേഹമാാണെന്ന് ചിലി പരിശീലകൻ റിയിനാൾഡോ റുയേഡ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കഴിഞ്ഞ സീസണിൽ ആകെ 2 ഗോളുകൾ മാത്രം അടിച്ച സാഞ്ചേസ് ഇപ്പോൾ കോപ അമേരിക്കയിൽ രണ്ടു മത്സരങ്ങളിൽ നിന്ന് മാത്രമായി രണ്ട് ഗോൾ അടിച്ചിരിക്കുകയാണ്.

സാഞ്ചേസിന് ടീമുമായുള്ള അടുപ്പമാണ് ഫോമിലേക്ക് മടങ്ങി എത്താൻ കാരണം എന്ന് റുയേഡ പറഞ്ഞു. മാഞ്ചസ്റ്ററിൽ ഈ ബന്ധം സാഞ്ചെസിനില്ല. അത് മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം കാലത്താണ് സാഞ്ചേസ് അവിടെ എത്തിയത്. അത് താരത്തെയും ബാധിച്ചു. മാഞ്ചസ്റ്ററിൽ പരിക്കും സാഞ്ചസിന് പ്രശ്നമായെന്ന് റുയേഡ പറഞ്ഞു. ചിലിയിൽ സാഞ്ചേസ് ടീമിന്റെ പ്രധാന ഭാഗമാണെന്നും ആ ബോധം സാഞ്ചേസിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.