സുവാരസിന് പിന്തുണയുമായി നെയ്മർ

കോപ്പ അമേരിക്ക മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കിക്ക്‌ നഷ്ടപ്പെടുത്തിയ സുവാരസിന് പിന്തുണയുമായി ബാഴ്‌സലോണയിൽ തന്റെ സഹ താരമായിരുന്ന നെയ്മർ രംഗത്ത്. തന്റെ സോഷ്യൽ മീഡിയയിൽ കൂടിയാണ് സുവാരസിന് പിന്തുണയുമായി നെയ്മർ രംഗത്തെത്തിയത്.

മത്സരത്തിൽ സുവാരസ് നഷ്ടപ്പെടുത്തിയ പെനാൽറ്റിയിൽ ഉറുഗ്വ കോപ്പ അമേരിക്കയിൽ നിന്ന് പുറത്തായിരുന്നു. ആദ്യ കിക്ക്‌ എടുത്ത സുവാരസിന്റെ ശ്രമം പെറു ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. മത്സരം ശേഷം സുവാരസ് കരയുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചിരുന്നു. സുവാരസ് കരയുന്ന വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് നെയ്മർ സുവാരസിന് പിന്തുണ നൽകിയത്.

സുവാരസ് വളരെ വലിയവനാണെന്നും സുവാരസിനെ ഇഷ്ടമാണെന്നും പറഞ്ഞാണ് നെയ്മർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. പി.എസ്.ജി വിട്ട് നെയ്മർ വീണ്ടും ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് നെയ്മറിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റ്. പരിക്ക് മൂലം നെയ്മറിന് കോപ്പ അമേരിക്ക കളിക്കാൻ പറ്റിയിരുന്നില്ല.

Previous articleകേരളത്തിന്റെ നഷ്ടം!! അനസ് എടത്തൊടിക ഇനി ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല
Next articleഗാംഗുലിയ്ക്ക് ശേഷം രോഹിത്, ഒരു ലോകകപ്പില്‍ തന്നെ മൂന്ന് ശതകങ്ങള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം