വീണ്ടും സാഞ്ചെസ് രക്ഷകൻ, ചിലി ക്വാർട്ടറിൽ

ബ്രസീലിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ചിലിക്ക് രണ്ടാം വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഇക്വഡോറിനെയാണ് ചിലി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചിലിയുടെ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സാഞ്ചെസാണ് ഇന്നും ചിലിയുടെ ഹീറോ ആയത്.

കുറേ കാലമായി ഫോമിൽ ഇല്ലാതിരുന്ന സാഞ്ചസ് കോപ അമേരിക്കയിൽ രണ്ടു മത്സരങ്ങളിൽ നിന്നായി രണ്ട് ഗോളുകൾ നേടിയിരിക്കുകയാണ്. ഇന്ന് കളിയുടെ എട്ടാം മിനുട്ടിൽ ഫ്യ്വൻസലിദയിലൂടെ ചിലി മുന്നിൽ എത്തിയതായിരുന്നു. എന്നാൽ 28ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ വലൻസിയ ഇക്വഡോറിനെ ഒപ്പം എത്തിച്ചു. പിന്നീടാണ് സാഞ്ചെസ് ഹീറോ ആയത്. 51ആം മിനുറ്റിൽ ആയിരുന്നു സാഞ്ചസിന്റെ ഗോൾ. ചിലിക്കായുള്ള താരത്തിന്റെ 43ആം ഗോളാണിത്.