ക്വാർട്ടറിൽ ബ്രസീലിനായി ഫെർണാണ്ടീനോ ഇറങ്ങും

കോപ അമേരിക്കയിൽ ക്വാർട്ടർ മത്സരത്തിൽ പരാഗ്വേയ്ക്ക് എതിരെ ബ്രസീൽ ഇറങ്ങുമ്പോൾ ടീമിലെ പ്രധാന മധ്യനിര താരമായ കസമേറോ ഉണ്ടായിരിക്കില്ല. സസ്പെൻഷൻ കാരണമാകും കസമേറോയ്ക്ക് അടുത്ത മത്സരത്തിൽ നിന്ന് വിട്ടുനിക്കേണ്ടി വരുന്നത്. എന്നാൽ ബ്രസീലിന് ആശ്വസിക്കാം. അവസാന മത്സരങ്ങളിൽ പരിക്ക് കാരണം കളിക്കാതിരുന്ന ഫെർണാണ്ടീനോ ക്വാർട്ടറിൽ എത്തും.

പരിക്ക് മാറി വരുന്ന ഫെർണാണ്ടീനോ കസമേറോയ്ക്ക് പകരം കളത്തിൽ ഇറങ്ങും. മാഞ്ചസ്റ്റർ സിറ്റി താരം ഫെർണാണ്ടീനോ ബ്രസീൽ ജേഴ്സിയിൽ തിളങ്ങാറില്ല എങ്കിലും ക്വാർട്ടറിൽ ആ ശീലം മാറ്റുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. 2011ലും 2015ലും ബ്രസീലിനെ കോപ അമേരിക്കയിൽ നിന്ന് പുറത്താക്കിയ പരാഗ്വേയോട് പകരം വീട്ടാൻ ആകുമെന്നാണ് ബ്രസീൽ പ്രതീക്ഷിക്കുന്നത്.

Exit mobile version