കോപ അമേരിക്കയിൽ ആദ്യ ജയം നേടി പെറു

കോപ അമേരിക്ക ടൂർണമെന്റിൽ പെറുവിന് ആദ്യ വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബൊളീവിയയെ ആണ് പെറു പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പെറുവിന്റെ വിജയം. പെറുവിന്റെ ഗംഭീര അറ്റാക്കിംഗ് ഫുട്ബോൾ ആണ് ഇന്നത്തെ മത്സരത്തിൽ കണ്ടത്. തുടക്കത്തിൽ മൊറേനോ നേടിയ ഒരു പെനാൾട്ടിയിൽ ബൊളീവിയ ലീഡ് എടുത്തതായിരുന്നു. പിന്നീടാണ് പെറു തിരിച്ചടിച്ച് വിജയിച്ചത്.

ആദ്യ പകുതിയുടെ അവസാനം ഗുറേറോ പെറുവിന് സമനില ഗോൾ നേടിക്കൊടുത്തു. രണ്ടാം പകുതിയിൽ ഫർഫാനും ഫ്ലോറസും നേടിയ ഗോളുകൾ പെറുവിന്റെ ജയം ഉറപ്പിക്കുകയും ചെയ്തു.അവസാന എട്ടു മത്സരങ്ങളിലും ബൊളീവയ്ക്കു മുന്നിൽ പെറു പരാജയപ്പെട്ടിട്ടില്ല. ഈ ജയത്തോടെ 4 പോയന്റുമായി ഗ്രൂപ്പിൽ പെറു രണ്ടാം സ്ഥാനത്തെത്തി.

Exit mobile version